
തിരുവനന്തപുരം: സിപിഐയുടെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസിനെ തെരഞ്ഞെടുത്തത്.
നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. 45 അംഗ ജില്ലാ കൗൺസിലും സമ്മേളനം തെരഞ്ഞെടുത്തു.
സെക്രട്ടറിയായതിൽ സന്തോഷമുണ്ടെന്ന് സുമലത മോഹൻദാസ് പ്രതികരിച്ചു. പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയ സുമലത എല്ലാവരെയും ഒന്നിപ്പിച്ച് പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയാണ് ജില്ലാ സമ്മേളനം സമാപിച്ചത്. വനിതകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നൽകിയ അംഗീകാരമാണിതെന്നും സുമലത പറഞ്ഞു.
അതേസമയം, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിംകുമാറിനെ വീണ്ടും തെരഞ്ഞെടുത്തു.
Content Highlights: Sumalatha Mohandas becomes the first woman district secretary in the history of CPI