
കണ്ണൂര്‍: കുഞ്ഞുമായി പുഴയില്‍ ചാടി ജീവനൊടുക്കിയ അമ്മയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാവുമെന്ന കുറിപ്പാണ് പുറത്ത് വന്നത്. ആത്മഹത്യ ചെയ്ത റീമയുടെ വാട്‌സ്ആപ്പില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. പൊലീസും ഈ സന്ദേശം പരിശോധിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശം റിപ്പോര്‍ട്ടറിന് ലഭിച്ചു.
ഇന്നലെ വൈകുന്നേരം 6.02നാണ് സന്ദേശം അയച്ചിരിക്കുന്നത്. സ്വന്തം വാട്‌സ്ആപ്പിലേക്ക് തന്നെയാണ് സന്ദേശം അയച്ചതായി കാണുന്നത്. പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നാണ് കുഞ്ഞുമായി റീമ പുഴയിലേക്ക് ചാടിയത്. റീമയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വയസുള്ള കുഞ്ഞിന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു റീമ.
സ്വന്തം വീട്ടില്‍ നിന്നാണ് ഇന്നലെ ഒരു മണിയോടെ സ്‌കൂട്ടിയില്‍ കുട്ടിയുമായി വന്ന റീമ പുഴയിലേക്ക് ചാടിയത്. പിണങ്ങി കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചര്‍ച്ച നടക്കാന്‍ ഇരിക്കുകയാണ് യുവതി കുട്ടിയുമായി ചേര്‍ന്ന് പുഴയിലേക്ക് ചാടിയത്.
Content Highlight: Mother jumping into river with child WhatsApp message husband and mother-in-law are responsible