കണ്ണൂർ പഴയങ്ങാടിയിൽ അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മയ്ക്ക് ദാരുണാന്ത്യം, മകന് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി

dot image

കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയ്ക്ക് ദാരുണാന്ത്യം. മകനെയും എടുത്തായിരുന്നു യുവതി ചാടിയത്. കുഞ്ഞിന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമാണ് മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. വെങ്ങര നടക്കുതാഴെ സ്വദേശിനി എം വി റീമയും മൂന്ന് വയസുള്ള മകനുമാണ് പുഴയിലേക്ക് ചാടിയത്.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പഴയങ്ങാടി പൊലീസും, പരിയാരം പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

സ്വന്തം വീട്ടില്‍ നിന്നാണ് ഇന്നലെ ഒരു മണിയോടെ ഇരുചക്രവാഹനത്തിൽ കുട്ടിയുമായി വന്ന റീമ പുഴയിലേക്ക് ചാടിയത്. പിണങ്ങി കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചര്‍ച്ച നടക്കാന്‍ ഇരിക്കുകയാണ് യുവതി കുട്ടിയുമായി ചേര്‍ന്ന് പുഴയിലേക്ക് ചാടിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: Mother and child jump into river in Pazhayangadi Kannur Mother dies

dot image
To advertise here,contact us
dot image