Top

ആരാധകനായിപ്പോയില്ലേ, വേതനം കുറയ്ക്കാനും തയാര്‍; മിലാനില്‍ തുടരാന്‍ ടൊണാലി

കൂടുതല്‍ വേതനം പ്രതീക്ഷിച്ചു താരങ്ങള്‍ ക്ലബുകള്‍ മാറുന്ന സമയത്ത് കുട്ടിക്കാലം മുതല്‍ക്കേ താന്‍ ഇഷ്ടപ്പെടുന്ന ക്ലബില്‍ തന്നെ തുടരാന്‍ സ്വന്തം വേതനം വരെ കുറയ്ക്കാന്‍ തയാറായി ഇറ്റാലിയന്‍ യുവതാരം സാന്ദ്രോ ടൊണാലി. എ.സി. മിലാനില്‍ സ്ഥിര താരമാകാന്‍ വേണ്ടിയാണ് തന്റെ വേതനം കുറച്ചോളൂയെന്ന് ടൊണാലി ക്ലബ് മാനേജ്‌മെന്റിനോട് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ബ്രെസിയയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് ടൊണാലി മിലാനില്‍ എത്തിയത്. കുട്ടിക്കാലം മുതല്‍ തന്റെ പ്രിയ ക്ലബായ മിലാനില്‍ കളിക്കാന്‍ വേണ്ടി ഇറ്റലിയിലെയും സ്‌പെയിനിലെയും വമ്പന്‍ […]

3 July 2021 11:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരാധകനായിപ്പോയില്ലേ, വേതനം കുറയ്ക്കാനും തയാര്‍; മിലാനില്‍ തുടരാന്‍ ടൊണാലി
X

കൂടുതല്‍ വേതനം പ്രതീക്ഷിച്ചു താരങ്ങള്‍ ക്ലബുകള്‍ മാറുന്ന സമയത്ത് കുട്ടിക്കാലം മുതല്‍ക്കേ താന്‍ ഇഷ്ടപ്പെടുന്ന ക്ലബില്‍ തന്നെ തുടരാന്‍ സ്വന്തം വേതനം വരെ കുറയ്ക്കാന്‍ തയാറായി ഇറ്റാലിയന്‍ യുവതാരം സാന്ദ്രോ ടൊണാലി.

എ.സി. മിലാനില്‍ സ്ഥിര താരമാകാന്‍ വേണ്ടിയാണ് തന്റെ വേതനം കുറച്ചോളൂയെന്ന് ടൊണാലി ക്ലബ് മാനേജ്‌മെന്റിനോട് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ബ്രെസിയയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് ടൊണാലി മിലാനില്‍ എത്തിയത്. കുട്ടിക്കാലം മുതല്‍ തന്റെ പ്രിയ ക്ലബായ മിലാനില്‍ കളിക്കാന്‍ വേണ്ടി ഇറ്റലിയിലെയും സ്‌പെയിനിലെയും വമ്പന്‍ ക്ലബുകളുടെ ഓഫര്‍ നിരസിച്ചായിരുന്നു ആ നീക്കം.

ബ്രെസിയയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച ടൊണാലിക്കു വേണ്ടി കഴിഞ്ഞ സീസണില്‍ യുവന്റസും റയല്‍ മാഡ്രിഡും വന്‍ ഓഫറുകള്‍ വച്ചുനീട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം താരം നിരസിച്ചു വായ്പയില്‍ മിലാനില്‍ എത്തുകയായിരുന്നു.

ഇപ്പോള്‍ താരത്തെ സ്ഥിരമായി സ്വന്തമാക്കാന്‍ എ.സി. മിലാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ 15 മില്യണ്‍ യൂറോയാണ് ടൊണാലിക്കായി ബ്രെസിയ ആവശ്യപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മിലാന് അത്രയും തുക മുടക്കാന്‍ താല്‍പര്യമില്ല. ഇരു ക്ലബുകളും ആഴ്ചകളായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് ബ്രെസിയ തയാറായില്ല.

ഈ സാചര്യത്തില്‍ ട്രാന്‍സ്ഫര്‍ നടന്നേക്കില്ലെന്ന സാധ്യത പരിഗണിച്ചാണ് തന്റെ വേതനം കുറച്ചു ആ പണം ട്രാന്‍സ്ഫറിന് ഉപയോഗിച്ചോളാന്‍ ക്ലബ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. കരിയറില്‍ താന്‍ മറ്റൊരു ക്ലബിനു വേണ്ടിയും കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടൊണാലി കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories