Top

കാലം മാറി, കാലത്തിനൊത്ത് മാറിയില്ലേല്‍…

റിയോ ഒളിമ്പിക്‌സിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് സ്വന്തം ചെലവില്‍ വേണമെങ്കിലും പോകാമായിരുന്നു. പക്ഷേ, അദ്ദേഹം അയച്ചത് തന്റെ ഉപദേഷ്ടാവ് ബി.വി.പി. റാവുവിനെയാണ്. അസം കേഡറിലുള്ള ഹൈദരാബാദ് സ്വദേശിയായ അതിപ്രഗല്‍ഭനായ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് റാവു . മുന്‍ ഇക്വസ്ട്രിയന്‍ താരം. അതിലുപരി ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ വിപ്ലവം കൊണ്ടുവരാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 'സായ്'യില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി നിയമിച്ച വ്യക്തി. അടുത്ത സുഹൃത്തായ റാവുവിനോട് ഞാന്‍ റിയോ വിശേഷങ്ങള്‍ തിരക്കി. റാവു പറഞ്ഞു. 'സനില്‍, ഞാന്‍ […]

17 July 2021 3:35 AM GMT
സനിൽ പി തോമസ്

കാലം മാറി, കാലത്തിനൊത്ത് മാറിയില്ലേല്‍…
X

റിയോ ഒളിമ്പിക്‌സിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് സ്വന്തം ചെലവില്‍ വേണമെങ്കിലും പോകാമായിരുന്നു. പക്ഷേ, അദ്ദേഹം അയച്ചത് തന്റെ ഉപദേഷ്ടാവ് ബി.വി.പി. റാവുവിനെയാണ്. അസം കേഡറിലുള്ള ഹൈദരാബാദ് സ്വദേശിയായ അതിപ്രഗല്‍ഭനായ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് റാവു . മുന്‍ ഇക്വസ്ട്രിയന്‍ താരം. അതിലുപരി ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ വിപ്ലവം കൊണ്ടുവരാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 'സായ്'യില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി നിയമിച്ച വ്യക്തി.

അടുത്ത സുഹൃത്തായ റാവുവിനോട് ഞാന്‍ റിയോ വിശേഷങ്ങള്‍ തിരക്കി. റാവു പറഞ്ഞു. 'സനില്‍, ഞാന്‍ സി.എമ്മിനു കൊടുക്കാന്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കുകയാണ്. അതിലെ നിര്‍ദേശങ്ങള്‍ ഒഴിച്ച് എന്തും പറയാം' .
റാവുവിന്റെ റിപ്പോര്‍ട്ടിന്റെ ഫലം തെലങ്കാനയില്‍ കണ്ടു തുടങ്ങിയിരിക്കണം. ഇന്ത്യയില്‍ അദ്ദേഹം നടപ്പിലാക്കിയ സ്‌പെഷല്‍ ഏരിയ ഗെയിംസിന്റെ വിജയമാണല്ലോ ആര്‍ച്ചറിയിലും ബോക്‌സിങ്ങിലും ഗുസ്തിയിലുമൊക്കെ ഇന്നു കാണുന്നത്.

ഒളിമ്പിക്‌സ് ആയാലും ഏഷ്യന്‍ ഗെയിംസ് ആയാലും കാഴ്ചക്കാരായി ചിലരെ പല സംസ്ഥാനങ്ങളും അയയ്ക്കും. ഡല്‍ഹിയിലെ കളിയെഴുത്തുകാര്‍ ഇവരെ ടൂറിസ്റ്റുകളെന്നാണ് വിളിക്കുക. കേരളവും ഇക്കാര്യത്തില്‍ പിന്നിലല്ല.
ഇത്തവണ കേരളത്തില്‍ നിന്ന് സ്‌പോര്‍ട്‌സ് മന്ത്രിയും മറ്റു ചിലരും ഇത്തരമൊരു യാത്രയ്‌ക്കൊരുങ്ങി. മന്ത്രി മാന്യനും ധനികനുമായതിനാല്‍ സ്വന്തം ചെലവില്‍ പോകാന്‍ തയാറായി.

മുന്‍പ് അക്രഡിറ്റേഷന്‍ ഇല്ലെങ്കിലും ടിക്കറ്റ് എടുത്ത് പോകാമായിരുന്നു. ടോക്യോയില്‍ അതു നടക്കില്ലെന്ന് ഞാന്‍ എത്രയോ മുന്‍പേ പറഞ്ഞു. എനിക്കു മന്ത്രിയെയും പരിചയമില്ല; അദ്ദേഹത്തിന്റെ ഉപദേശകരെയും പരിചയമില്ല. അല്ലെങ്കില്‍ നേരിട്ടു പറഞ്ഞേനെ. സംസ്ഥാന മന്ത്രിമാര്‍ക്ക് വിദേശ യാത്രയ്ക്ക് കേന്ദ്രാനുമതി വേണം. അതിന് അപേക്ഷിക്കുകയും ചെയ്തു. പക്ഷേ, ടോക്യോ സംഘാടകര്‍ വളരെ മുമ്പേ വ്യക്തമാക്കിയതുപോലെ , ഒരു രാജ്യം പങ്കെടുക്കുന്ന കായിക ഇനങ്ങള്‍ നിയന്ത്രിക്കുന്ന ഫെഡറേഷനുകളില്‍ നിന്ന് ഒരു പ്രതിനിധിക്കു വീതമേ സന്ദര്‍ശനാനുമതിയുള്ളൂ. ഇന്ത്യയില്‍ നിന്ന് 18 സംഘടനാ പ്രതിനിധികള്‍ .അവരാകട്ടെ, പ്രസ്തുത ഇനം തുടങ്ങുന്നതിനു മൂന്നു നാള്‍ മുമ്പെത്തി ക്വാറന്റീനില്‍ കഴിയണം. മത്സരം കഴിഞ്ഞാല്‍ പിറ്റേന്ന് സ്ഥലം വിടണം. നമ്മുടെ മന്ത്രിയും കൂട്ടരും മൂന്നാഴ്ചത്തെ പര്യടനമാണ് ഉദേശിച്ചത്.

ഒളിമ്പിക്‌സിന് താന്‍ പോകുന്നില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചൊരു കായിക മന്ത്രി നമുക്കുണ്ടായിരുന്നു; എം. വിജയകുമാര്‍. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിനു പോയ മന്ത്രി കെ.ബി. ഗണേശ് കുമാറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും സ്‌പോര്‍ട്‌സ് സെക്രട്ടറി എം. ശിവശങ്കറും ടിക്കറ്റെടുത്ത് ഏതാനും മത്സരങ്ങള്‍ കണ്ടിരിക്കണം. അല്ലാതെ അക്രഡിറ്റേഷന്‍ കിട്ടിയതായി അറിവില്ല.

ഇതു പറയുമ്പോഴും ഗണേശ് കുമാര്‍ കായിക വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള മന്ത്രിയായിരുന്നു എന്നു സമ്മതിക്കുന്നു. ശിവശങ്കര്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ എളുപ്പവഴികള്‍ വല്ലതും കണ്ടെത്തിയോയെന്ന് അറിയില്ല.

കാലം അതിലേറെ മാറി. ഇപ്പോള്‍ മേഖലകള്‍ തിരിച്ചാണ് അക്രഡിറ്റേഷന്‍. സ്‌പോര്‍ട്‌സ് ലേഖകര്‍ക്ക് എല്ലാ വേദികളിലും പ്രവേശനമുണ്ടെങ്കിലും സാഹചര്യമനുസരിച്ച് നിയന്ത്രണങ്ങള്‍ ഉണ്ടാകും. അത് അനുസരിച്ചേ പറ്റൂ. ഏറ്റവും ഒടുവില്‍ ഉണ്ടായ ഒരു അനുഭവം മാത്രം പറയാം.

2019-ല്‍ ദോഹയില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യന്‍ സംഘത്തോടൊപ്പം ഡല്‍ഹിയില്‍ നിന്നെത്തിയ കായികാധ്യാപകന് മീഡിയ ട്രിബ്യൂണില്‍ നിന്ന് ഒരു ചായ എടുത്തു കൊടുക്കാന്‍ ചെന്നപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'പ്രഫസര്‍ക്ക് ഈ ഗേറ്റിനപ്പുറം പ്രവേശനമില്ല. താങ്കള്‍ക്കു നിര്‍ബന്ധമെങ്കില്‍ അകത്തു പോയി ഒരു ചായ എടുത്ത് ഇവിടെ കൊണ്ടുവന്നുകൊടുക്കാം.'ഇതിലെത്രയോ കടുപ്പമായിരിക്കും ടോക്യോ?

കേരളത്തിലെ മന്ത്രി പോകുന്നത് മലയാളി താരങ്ങളെ കണ്ട് പ്രോത്സാഹിപ്പിക്കാനായിരിക്കുമല്ലോ? പക്ഷേ, ടോക്യോയില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കുപോലും താരങ്ങളെ കാണാന്‍ അനുവാദമില്ലെന്ന് പറഞ്ഞു കഴിഞ്ഞു. കാലം മാറി.
കാലത്തിനൊത്ത് മന്ത്രിമാരും ഉപദേശകരും മാറിയില്ലെങ്കില്‍ ദേശീയ കായികരംഗത്ത് കേരളം ഇനിയും പിന്നാക്കാം പോകും. ഇപ്പോള്‍ തന്നെ, ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി വനിതയില്ല എന്ന് ഓര്‍ക്കുക.

Next Story

Popular Stories