Top

ടോക്യോയിലെ മെഡല്‍ ജേതാക്കള്‍ കഴുത്തില്‍ അണിയുന്നത് ഇ-വേയ്‌സ്റ്റ് !!! മെഡലുകള്‍ക്കു പിന്നിലെ കഥയിങ്ങനെ

ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍ കായിക പ്രേമികള്‍ മെഡല്‍പ്പട്ടികയിലേ ആകാംക്ഷയോടെ നോക്കുകയാണ്. ആദ്യ ദിനം തന്നെ ഒരു വെള്ളി മെഡല്‍ നേടി ഇന്ത്യ ചരിത്രം കുറിച്ച മെഡല്‍പ്പട്ടികയില്‍ ഇപ്പോള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പതു സ്വര്‍ണവും അഞ്ചു അഞ്ചു വെള്ളിയും ഏഴു വെങ്കലവുമായി ചൈനയാണ് ഒന്നാമത്. മീരാഭായ് ചാനു നേടിയ വെള്ളി മെഡലിലൂടെ മെഡല്‍പ്പട്ടികയില്‍ ഇടം നേടിയ ഇന്ത്യ 34-ാമതും. തിളക്കമേറിയ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ തങ്ങളുടെ പരമാവധി ശ്രമിക്കുകയാണ് കായിക താരങ്ങള്‍. […]

27 July 2021 2:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോക്യോയിലെ മെഡല്‍ ജേതാക്കള്‍ കഴുത്തില്‍ അണിയുന്നത് ഇ-വേയ്‌സ്റ്റ് !!! മെഡലുകള്‍ക്കു പിന്നിലെ കഥയിങ്ങനെ
X

ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍ കായിക പ്രേമികള്‍ മെഡല്‍പ്പട്ടികയിലേ ആകാംക്ഷയോടെ നോക്കുകയാണ്. ആദ്യ ദിനം തന്നെ ഒരു വെള്ളി മെഡല്‍ നേടി ഇന്ത്യ ചരിത്രം കുറിച്ച മെഡല്‍പ്പട്ടികയില്‍ ഇപ്പോള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പതു സ്വര്‍ണവും അഞ്ചു അഞ്ചു വെള്ളിയും ഏഴു വെങ്കലവുമായി ചൈനയാണ് ഒന്നാമത്.

മീരാഭായ് ചാനു നേടിയ വെള്ളി മെഡലിലൂടെ മെഡല്‍പ്പട്ടികയില്‍ ഇടം നേടിയ ഇന്ത്യ 34-ാമതും. തിളക്കമേറിയ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ തങ്ങളുടെ പരമാവധി ശ്രമിക്കുകയാണ് കായിക താരങ്ങള്‍. ഇങ്ങനെ ജയിച്ചു പോഡിയത്തില്‍ എത്തുന്ന താരങ്ങള്‍ക്ക് അണിയാന്‍ നല്‍കുന്ന മെഡല്‍ എന്തുകൊണ്ട് ഉണ്ടാക്കിയതാണെന്ന് അറിഞ്ഞാല്‍ ആശ്ചര്യപ്പെട്ടു പോകും.

കോവിഡ് മഹാമാരിക്കാലത്ത് തങ്ങളുടെ നാട്ടില്‍ വിരുന്നെത്തിയ ഒളിമ്പിക്‌സ് അവിസ്മരണീയമാക്കാന്‍ ടെക്‌നോളജിയില്‍ എക്കാലത്തും മുന്നില്‍ നില്‍ക്കുന്ന ജപ്പാന്‍കാര്‍ പല പുതുമകളും പരീക്ഷിച്ചിട്ടുണ്ട്. അത്തരമൊരു കഥയാണ് ടോക്യോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ അണിയുന്ന സ്വര്‍ണം-വെള്ളി-വെങ്കല മെഡലുകള്‍ക്കു പിന്നില്‍.

നമ്മള്‍ ഉപയോഗ ശേഷം വലിച്ചെറിയുന്ന മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലുഗ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിലും മെഡല്‍ നിര്‍മിക്കാനാവശ്യമായ ലോഹപദാര്‍ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസിലാക്കിയ ജപ്പാന്‍കാര്‍ അമ്പരപ്പിക്കുന്ന ഒരു നീക്കമാണ് നടത്തിയത്.

രാജ്യവ്യാപകമായ ക്യാമ്പെയ്‌നിലൂടെ അവര്‍ ജനങ്ങള്‍ക്കിടയില്‍ ഇന്ന് ഇത്തരം ഇ-വെയ്‌സ്റ്റുകള്‍ സമാഹരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചു ദശലക്ഷം മൊബൈല്‍ ഫോണുകള്‍ മാത്രം ഇത്തരത്തില്‍ കിട്ടി. മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൂടി കൂട്ടിയാല്‍ 47,488 ടണ്‍ ഇ-വെയ്‌സ്റ്റാണ് ഇങ്ങനെ സ്വരൂപിച്ചത്.

ഇതില്‍ നിന്ന് 30.3 കിലോഗ്രാം സ്വര്‍ണവും, 4,100 കിലോഗ്രാം വെള്ളിയും, 2700 കിലോഗ്രാം വെങ്കലവുമാണ് അവര്‍ വേര്‍തിരിച്ചെടുത്തത്. ഇതുപയോഗിച്ചു നിര്‍മിച്ച മെഡല്‍പ്പതക്കങ്ങളാണ് ടോക്യോ ഒളിമ്പിക്‌സില്‍ വിജയികള്‍ കഴുത്തിലണിയുന്നത്. ഒളിമ്പിക്‌സ് പോലുള്ള ഒരു ലോക കായിക മാമാങ്കത്തില്‍ സമ്മാനിക്കുന്ന മെഡല്‍ നിര്‍മിച്ചത് ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നാണെന്ന് അറിഞ്ഞാല്‍ ആശ്ചര്യത്തോടെ മൂക്കത്ത് വിരല്‍വയ്ക്കുകയല്ലാതെ എന്തു ചെയ്യാന്‍.

2016-ലും ഇത്തരത്തില്‍ മെഡല്‍ നിര്‍മാണത്തിന് ഉപയോഗ്യശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അന്ന് വെള്ളി-വെങ്കല മെഡല്‍ നിര്‍മിക്കാനാവശ്യമായ 30 ശതമാനം ലോഹപദാര്‍ഥങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ സമാഹരിച്ചത്. ജപ്പാന്‍കാര്‍ ഒരുപടി കൂടിക്കടന്ന് മെഡല്‍ നിര്‍മാണത്തിന് ആവശ്യമായ ലോഹപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഇ-വെയ്‌സ്റ്റില്‍ നിന്നുതന്നെ സമാഹരിക്കുകയായിരുന്നു.

Popular

    Next Story