‘നിങ്ങൾക്കരികിൽ ഒരു നക്ഷത്രമാണ് ഉദിച്ചുയരുന്നത് ‘, ആലാപനവും ഭാവപ്രകടനങ്ങളും കൊണ്ട് അമ്പരപ്പിച്ചൊരു കുഞ്ഞ്‌

‘അഗർ തും സാഥ് ഹോ’ എന്ന ഗാനം ഈയടുത്തു വരെ പ്രണയഗാനങ്ങളിൽ മാത്രം ഉൾപ്പെട്ടിരുന്ന ഒന്നായിരുന്നു. എ ആർ റഹ്മാന്റെ വശ്യമായ സംഗീതവും ദീപികയുടെയും രൺബീറിന്റെയും അഭിനയവും ഒത്തു ചേർന്ന ‘തമാശ’ എന്ന ഹിന്ദി ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. എന്നാലിന്ന് അഗർ തും സാഥ് ഹോ എന്ന വരികൾക്ക് കിട്ടാവുന്ന ഏറ്റവും നിഷ്കളങ്കമായ, ഏവരിലും പുഞ്ചിരി പടർത്തുന്ന ഒരു പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്.

‘ഉക്കലേലീ’ എന്ന വാദ്യോപകരണത്തിൽ അഞ്ജന മഠത്തിൽ എന്ന അമ്മയും കുഞ്ഞും ചേർന്നാണ് ‘അഗർ തും സാഥ് ഹോ’ എന്ന ഗാനം ആലപിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് അഞ്ജന മഠത്തിൽ ഈ വീഡിയോ ആദ്യമായി ഫേസ്‌ബുക്കിൽ പങ്ക് വെച്ചത്.

ഫേസ്‌ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി പങ്കുവെക്കപ്പെട്ട ഈ ഗാനാലാപനം പ്രശംസകളും ആശംസകളും കൊണ്ട് നിറയുകയാണിപ്പോൾ. ഒരു മിനിട്ടിനു താഴെയുള്ള ഈ വീഡിയോയിൽ അഞ്ജനയും കുഞ്ഞും ചേർന്നാണ് ‘അഗർ തും സാഥ് ഹോ’ ആലപിക്കുന്നത്. കുഞ്ഞിന്റെ ആലാപനവും അതിലലിഞ്ഞു ചേർന്നുള്ള പ്രകടനങ്ങളും പതിനായിരകണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

My first attempt with the ukulele! It took me 6months with the little one around….#ukulele #agartumsaathho #ARRahman

Posted by Anjana Madathil on Saturday, April 17, 2021

‘ഉക്കലേലീയിൽ എന്റെ ആദ്യശ്രമം. കുഞ്ഞിനൊപ്പം എനിക്കേതാണ്ട് ആറുമാസം വേണ്ടിവന്നു’ എന്ന കുറിപ്പിനൊപ്പമാണ് അഞ്ജന പോസ്റ്റ് പങ്കു വെച്ചിട്ടുള്ളത്. ഫേസ്‌ബുക്കിൽ ലൈക്കുകളും കമന്റുകളും നിറയുന്നതിനു പിന്നാലെ ട്വിറ്ററിലേക്കും ഇതേ വീഡിയോ പങ്കു വെക്കപ്പെടുകയായിരുന്നു. 2.7 ലക്ഷത്തിലധികം പേരാണ് ട്വിറ്ററിൽ ഈ വീഡിയോ കണ്ടാസ്വദിച്ചത്.

കാഴ്ചക്കാരിൽ പലർക്കും നിലവിലെ പ്രതികൂല സാഹചര്യങ്ങളിലും സന്തോഷവും ശുഭാപ്തിവിശ്വാസവും നൽകിയ ഒരു അനുഭവമായിരുന്നു ഈ വീഡിയോ എന്നാണ് കമന്റുകൾ വെളിവാക്കുന്നത്. കുഞ്ഞിന്റെ മുഖഭാവത്തെയും പ്രകടനത്തെയും വിശേഷിപ്പിക്കുന്നതിനോടൊപ്പം കുഞ്ഞിന്റെ കൂടുതൽ വീഡിയോകൾ പോസ്റ്റ് ചെയ്യണമെന്ന അഭ്യർത്ഥനകളും കമന്റിൽ നിറയുന്നുണ്ട്.

Covid 19 updates

Latest News