
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മദന്‍ മിത്രയേയും സോവന്‍ ചാറ്റര്‍ജിയേയും ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരേന്ദ്ര കൈക്കൂലികേസില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് മന്ത്രിമാരടങ്ങളുന്ന തൃണമൂല്‍ നേതാക്കള്‍ അറസ്റ്റിലായത്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും.
കൊല്‍ക്കത്തിയിലെ പ്രസിഡന്‍സി കറക്ഷണല്‍ ഹോമിലായിരുന്ന സോവന്‍ ചാറ്റര്‍ജിയ്ക്കും മദന്‍ മിത്രയും ഇന്നുരാവിലെയോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തരമായി ഓക്സിജന്‍ നല്‍കുകയുമായിരുന്നു.
ഇവര്‍ സാധാരണ നില കൈവരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നേതാക്കളെ പ്രവേശിപ്പിച്ച എസ്എസ്കെഎം ആശുപത്രിയ്ക്ക് ചുറ്റും കൊല്‍ക്കത്ത പോലീസിന്റെ വന്‍ സംഘമാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. അതേസമയം തൃണമൂല്‍ മന്ത്രിയായ ഹിര്‍ഹാദ് ഹക്കീമിനെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ മന്ത്രിമാരുള്‍പ്പടെയുള്ള തൃണമൂല്‍ നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ച സിബിഐ കോടതിയുടെ തീരുമാനം കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവുണ്ടാകുന്നതു വരെ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാനാണ് കോടതിയുടെ ഉത്തരവ്. 2014ല്‍ മാത്യൂ സാമുവല്‍ എന്ന പത്രപ്രവര്‍ത്തകനാണ് നാരദ എന്ന വെബ് പോര്‍ട്ടലിനു വേണ്ടി ഒളിക്യാമറയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിത്. തുടര്‍ന്ന് നേതാക്കള്‍ കൈക്കൂലി പണം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 2017ലാണ് കേസില്‍ സിബിഐ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.
Also Read: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലും ഐക്യമില്ല; തീരുമാനം ഹൈക്കമാന്റിന് വിട്ടു