സെമിഫൈനല്‍ വേദി മാറ്റണം; കോപ്പയില്‍ വീണ്ടും വിമര്‍ശന സ്വരമുയര്‍ത്തി ബ്രസീല്‍ പരിശീലകന്
കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിനെതിരേ വീണ്ടും വിമര്‍ശനമുയര്‍ത്തി ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകന് ടിറ്റെ. മത്സരങ്ങള്‍ നടത്തുന്നത് നിലവാരമില്ലാത്ത സ്റ്റേഡിയങ്ങളിലാണെന്നും ബ്രസീലിന്റെ സെമിഫൈനല്‍ വേദി മാറ്റണമെന്നുമാണ് ടിറ്റെ പ്രതികരിച്ചത്. റിയോ ഡി ജനീറോയിലെ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്റെ മത്സരങ്ങള്‍ നടക്കുന്നത്. സ്റ്റേഡിയത്തിലെ പിച്ച് ഒട്ടും നിലവാരമില്ലെന്നും താരങ്ങള്‍ക്ക് പരുക്ക് ഭീഷണിയുണ്ടെന്നും ടിറ്റെ പറഞ്ഞു. നേരത്തെയും ഇതേ വിമര്‍ശനവുമായി ടിറ്റെ രംഗത്തു വന്നിരുനന്നു. എന്നാല്‍ അന്ന്് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ബ്രസീല്‍ കോച്ചിന് 5000 ഡോളര്‍ പിഴ […]
4 July 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിനെതിരേ വീണ്ടും വിമര്‍ശനമുയര്‍ത്തി ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകന് ടിറ്റെ. മത്സരങ്ങള്‍ നടത്തുന്നത് നിലവാരമില്ലാത്ത സ്റ്റേഡിയങ്ങളിലാണെന്നും ബ്രസീലിന്റെ സെമിഫൈനല്‍ വേദി മാറ്റണമെന്നുമാണ് ടിറ്റെ പ്രതികരിച്ചത്.
റിയോ ഡി ജനീറോയിലെ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്റെ മത്സരങ്ങള്‍ നടക്കുന്നത്. സ്റ്റേഡിയത്തിലെ പിച്ച് ഒട്ടും നിലവാരമില്ലെന്നും താരങ്ങള്‍ക്ക് പരുക്ക് ഭീഷണിയുണ്ടെന്നും ടിറ്റെ പറഞ്ഞു.
നേരത്തെയും ഇതേ വിമര്‍ശനവുമായി ടിറ്റെ രംഗത്തു വന്നിരുനന്നു. എന്നാല്‍ അന്ന്് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ബ്രസീല്‍ കോച്ചിന് 5000 ഡോളര്‍ പിഴ ചുമത്തുകയും അച്ചടക്കലംഘനം നടത്തരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
ജൂലൈ ആറിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ബ്രസീല്‍-പെറു ആദ്യ സെമി നടക്കുക. ഏഴിനു നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീനയും കൊളംബിയയും ഏറ്റുമുട്ടും.