Top

യൂറോയില്‍ ജര്‍മനിയെ വീഴ്ത്തിയത് ക്രൂസും ലോയുടെ തന്ത്രങ്ങളുമെന്ന് ബയേണ്‍ മ്യൂണിക്ക് മുന്‍ പ്രസിഡന്റ്

മധ്യനിര താരം ടോണി ക്രൂസിന്റെ സാന്നിദ്ധ്യവും പരിശീലകന്‍ യോക്വിം ലോയുടെ പിഴച്ച തന്ത്രങ്ങളുമാണ് യൂറോ കപ്പില്‍ ജര്‍മനിക്കു വിനയായതന്നു ജര്‍മന്‍ മുന്‍ താരവം ബയേണ്‍ മ്യൂണിക്ക് മുന്‍ പ്രസിഡന്റുമായ ഉലി ഹൂനസ്. ലോകകപ്പ് യോഗ്യതയ്ക്കായുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ നാലു പ്രതിരോധ താരങ്ങളുമായി നല്ല പ്രകടമാണ് ജര്‍മ്മനി നടത്തിയത്. എന്നാല്‍ ടോണി ക്രൂസിനെ ഉള്‍പ്പെടുത്താനാണ് യൂറോയില്‍ മൂന്നു പ്രതിരോധതാരങ്ങളുമായി ജര്‍മ്മനി കളിച്ചതെന്നും ഹൂനസ് പറഞ്ഞു. കിമ്മിഷ്-ഗോരെട്‌സ്‌ക- മുള്ളര്‍ എന്നിവര്‍ മധ്യനിരയിലും ഗ്‌നാബ്രിയും സാനെയും വിങ്ങിലും ഫ്രണ്ടില്‍ കൈ […]

12 July 2021 2:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോയില്‍ ജര്‍മനിയെ വീഴ്ത്തിയത് ക്രൂസും ലോയുടെ തന്ത്രങ്ങളുമെന്ന് ബയേണ്‍ മ്യൂണിക്ക് മുന്‍ പ്രസിഡന്റ്
X

മധ്യനിര താരം ടോണി ക്രൂസിന്റെ സാന്നിദ്ധ്യവും പരിശീലകന്‍ യോക്വിം ലോയുടെ പിഴച്ച തന്ത്രങ്ങളുമാണ് യൂറോ കപ്പില്‍ ജര്‍മനിക്കു വിനയായതന്നു ജര്‍മന്‍ മുന്‍ താരവം ബയേണ്‍ മ്യൂണിക്ക് മുന്‍ പ്രസിഡന്റുമായ ഉലി ഹൂനസ്.

ലോകകപ്പ് യോഗ്യതയ്ക്കായുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ നാലു പ്രതിരോധ താരങ്ങളുമായി നല്ല പ്രകടമാണ് ജര്‍മ്മനി നടത്തിയത്. എന്നാല്‍ ടോണി ക്രൂസിനെ ഉള്‍പ്പെടുത്താനാണ് യൂറോയില്‍ മൂന്നു പ്രതിരോധതാരങ്ങളുമായി ജര്‍മ്മനി കളിച്ചതെന്നും ഹൂനസ് പറഞ്ഞു.

കിമ്മിഷ്-ഗോരെട്‌സ്‌ക- മുള്ളര്‍ എന്നിവര്‍ മധ്യനിരയിലും ഗ്‌നാബ്രിയും സാനെയും വിങ്ങിലും ഫ്രണ്ടില്‍ കൈ ഹാവെര്‍ട്‌സുമായിരുന്നെങ്കില്‍ ജര്‍മ്മനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഹൂനസ് തുറന്നടിച്ചു.

ജര്‍മ്മനിക്ക് വേണ്ടിയും ബയേണിന് വേണ്ടിയും കളിച്ചിരുന്ന ടോണി ക്രൂസ് മികച്ച താരമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഫുട്‌ബോളിന് പറ്റിയ താരമല്ല ക്രൂസ്. ടോണി ക്രൂസും അദ്ദേഹത്തിന്റെ സൈഡ് വേയ്‌സ് ഗെയിമും ഇന്നത്തെ ഫുട്‌ബോളിന് യോജിച്ചതല്ലെന്നും ഹുനൂസ് പറഞ്ഞു. ഇതാദ്യമായല്ല ബയേണ്‍ മുന്‍ പ്രസിഡന്റ് ടോണി ക്രൂസിനെതിരെ രംഗത്ത് വരുന്നത്.

Next Story

Popular Stories