Top

‘പിവി 2.0’ പ്രവചിച്ച് ടൈംസ് നൗ സര്‍വ്വേയും; 42.4 ശതമാനം വോട്ടുകളും എല്‍ഡിഎഫിന്

എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേയും. ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 71 സീറ്റ് മുതല്‍ 83 സീറ്റ് വരെ എല്‍ഡിഎഫിന് ലഭിച്ചേക്കാം. 2016ല്‍ 91 സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് 14 സീറ്റുകള്‍ കുറഞ്ഞേക്കാം. കഴിഞ്ഞ തവണ 47ല്‍ ഒതുങ്ങിയ യുഡിഎഫ് ഇക്കുറി നില മെച്ചപ്പെടുത്തി 56 മുതല്‍ 68 നിയമസഭാ മണ്ഡലങ്ങളില്‍ വരെ ജയിച്ചേക്കും. 62 എന്ന […]

24 March 2021 9:18 AM GMT

‘പിവി 2.0’ പ്രവചിച്ച് ടൈംസ് നൗ സര്‍വ്വേയും; 42.4 ശതമാനം വോട്ടുകളും എല്‍ഡിഎഫിന്
X

എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേയും. ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 71 സീറ്റ് മുതല്‍ 83 സീറ്റ് വരെ എല്‍ഡിഎഫിന് ലഭിച്ചേക്കാം. 2016ല്‍ 91 സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് 14 സീറ്റുകള്‍ കുറഞ്ഞേക്കാം. കഴിഞ്ഞ തവണ 47ല്‍ ഒതുങ്ങിയ യുഡിഎഫ് ഇക്കുറി നില മെച്ചപ്പെടുത്തി 56 മുതല്‍ 68 നിയമസഭാ മണ്ഡലങ്ങളില്‍ വരെ ജയിച്ചേക്കും. 62 എന്ന ശരാശരിയാണ് സര്‍വ്വേ യുഡിഎഫിന് പ്രവചിക്കുന്നത്. ബിജെപിക്ക് ജയസാധ്യത ഒരു സീറ്റില്‍ മാത്രമാണെന്നും സര്‍വ്വേ പറയുന്നു. മറ്റ് പാര്‍ട്ടികള്‍ക്കും ഒരു സീറ്റില്‍ വിജയസാധ്യതയുണ്ട്. മുന്നണികള്‍ക്ക് പുറത്തേക്ക് പോകുക 2.6 ശതമാനം വോട്ടുകള്‍ മാത്രമാണെന്നും സര്‍വ്വേ പ്രവചിക്കുന്നു.

എല്‍ഡിഎഫിന് പ്രവചിക്കപ്പെടുന്ന വോട്ടുവിഹിതം 42.4 ശതമാനമാണ്. 2016ല്‍ ഇത് 43.5 ശതമാനമായിരുന്നു. 2016ലേതിനേക്കാള്‍ നേരിയ വര്‍ധനവാണ് യുഡിഎഫ് വോട്ടിലുണ്ടാകുക. 38.6 ശതമാനം പേര്‍ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് സര്‍വ്വേ കണക്കുകൂട്ടുന്നു. 2016ല്‍ 15 ശതമാനം വോട്ടുകള്‍ നേടിയ എന്‍ഡിഎയ്ക്കും 16.4 ശതമാനം എന്ന ചെറിയ വളര്‍ച്ചയാണ് ഉണ്ടാക്കാന്‍ കഴിയുക. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.53 ശതമാനം വോട്ടുകളാണ് ബിജെപി നയിക്കുന്ന മുന്നണിക്ക് ലഭിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും 16 ശതമാനമായിരുന്നു എന്‍ഡിഎ വോട്ടുകള്‍.

Next Story