Top

ഇന്ത്യയെ പിന്തുണച്ചതിന് ന്യൂസിലന്‍ഡ് ആരാധകരോട് മാപ്പുപറഞ്ഞ് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പിന്തുണച്ചതിന് ന്യൂസിലന്‍ഡ് ആരാധകരോട് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ടിം പെബയ്ന്‍ മാപ്പു പറഞ്ഞു. ഫൈനല്‍ ആരംഭിക്കും മുമ്പ് നടത്തിയ പരാമര്‍ശത്തിനാണ് പെയ്ന്‍ മാപ്പു ചോദിച്ചത്. ഫൈനലില്‍ ഇന്ത്യ പാട്ടുംപാടി ജയിക്കുമെന്നും അതിനുള്ള മികവ് ഇന്ത്യക്ക് ഉണ്ടെന്നുമായിരുന്നു പെയ്‌ന്റെ പരാമര്‍ശം. എന്നാല്‍ പെയ്‌ന്റെ പ്രവചനം തെറ്റിച്ച് ജൂലൈ 18-ന് സതാംപ്ടണില്‍ ആരംഭിച്ച മത്സരത്തില്‍ ഇന്ത്യയെ തീര്‍ത്തും നിഷ്പ്രഭരാക്കി ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന്റെ ജയം നേടി പ്രഥമ ഐ.സി.സി. കിരീടം നേടിയിരുന്നു. […]

27 Jun 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയെ പിന്തുണച്ചതിന് ന്യൂസിലന്‍ഡ് ആരാധകരോട് മാപ്പുപറഞ്ഞ് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍
X

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പിന്തുണച്ചതിന് ന്യൂസിലന്‍ഡ് ആരാധകരോട് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ടിം പെബയ്ന്‍ മാപ്പു പറഞ്ഞു. ഫൈനല്‍ ആരംഭിക്കും മുമ്പ് നടത്തിയ പരാമര്‍ശത്തിനാണ് പെയ്ന്‍ മാപ്പു ചോദിച്ചത്. ഫൈനലില്‍ ഇന്ത്യ പാട്ടുംപാടി ജയിക്കുമെന്നും അതിനുള്ള മികവ് ഇന്ത്യക്ക് ഉണ്ടെന്നുമായിരുന്നു പെയ്‌ന്റെ പരാമര്‍ശം.

എന്നാല്‍ പെയ്‌ന്റെ പ്രവചനം തെറ്റിച്ച് ജൂലൈ 18-ന് സതാംപ്ടണില്‍ ആരംഭിച്ച മത്സരത്തില്‍ ഇന്ത്യയെ തീര്‍ത്തും നിഷ്പ്രഭരാക്കി ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന്റെ ജയം നേടി പ്രഥമ ഐ.സി.സി. കിരീടം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പെയ്‌ന്റെ മാപ്പപേക്ഷ.

”എല്ലാവര്‍ക്കും തെറ്റുപറ്റാം. എനിക്കും അങ്ങനെയൊരു അബദ്ധം സംഭവിച്ചു. അതിനു ഞാന്‍ ന്യൂസിലന്‍ഡ് ആരാധകരോടു മാപ്പുചോദിക്കുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡ് ആണ് മികച്ചചു നിന്നത്. അവരുടെ പ്രകടനം അതുല്യമായിരുന്നു”- പെയ്ന്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് ഒരു ചെറിയ രാജ്യമാണ്. ഞാനും ഓസ്‌ട്രേലിയയിലെ ചെറിയ ഒരു സംസ്ഥാനത്തുനിന്നാണ് വരുന്നത്. ചെറിയ ലോകത്തുനിന്നു വന്നു വലിയ വിജയങ്ങള്‍ കൊയ്യാനാകുകയെന്നത് എപ്പോഴും സന്തോഷം നല്‍കുന്നതാണ്. – പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories