Top

‘ആര്‍ക്കും കയറാവുന്ന സ്ഥലം, പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരമല്ല’; സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി

പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ അതിക്രമിച്ച് കയറിയ ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയെ പിന്തുണച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ആര്‍ക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര വയലാര്‍ സ്മാരകമെന്ന് തുഷാര്‍ പറഞ്ഞു. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യ സമരമല്ലെന്ന് ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും അറിയാം. സമര സേനാനികളുടെ പെന്‍ഷന്‍ ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നും എന്‍ഡിഎ നേതാവ് പരഞ്ഞു. ബിഡിജെഎസിന് സിപിഐഎമ്മുമായി വോട്ട് കച്ചവടമില്ല. ചെങ്ങന്നൂരിലേത് മികച്ച സ്ഥാനാര്‍ത്ഥിയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിന് പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ […]

21 March 2021 2:04 AM GMT

‘ആര്‍ക്കും കയറാവുന്ന സ്ഥലം, പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരമല്ല’; സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി
X

പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ അതിക്രമിച്ച് കയറിയ ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയെ പിന്തുണച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ആര്‍ക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര വയലാര്‍ സ്മാരകമെന്ന് തുഷാര്‍ പറഞ്ഞു. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യ സമരമല്ലെന്ന് ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും അറിയാം. സമര സേനാനികളുടെ പെന്‍ഷന്‍ ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നും എന്‍ഡിഎ നേതാവ് പരഞ്ഞു.

ബിഡിജെഎസിന് സിപിഐഎമ്മുമായി വോട്ട് കച്ചവടമില്ല. ചെങ്ങന്നൂരിലേത് മികച്ച സ്ഥാനാര്‍ത്ഥിയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിന് പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ ശേഷം ആലപ്പുഴ വലിയചുടുകാട് രക്ഷസാക്ഷി സ്മാരകത്തില്‍ കടന്നു കയറിയ സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയതും മുദ്രാവാക്യം വിളിച്ചതും വിവാദമായിരുന്നു. രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ സ്മാരകമാണെന്ന പ്രസ്താവനയും രൂക്ഷിവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സ്മാരകത്തിന്റെ ഉടമസ്ഥരായ സിപിഐയും സിപിഐഎമ്മും ബിജെപി നേതാവിനെതിരെ പൊലീസിലും ഇലക്ഷന്‍ കമ്മീഷനിലും പരാതി നല്‍കിയിട്ടുമ്ട്.

സന്ദീപ് വചസ്പതി അതിക്രമം കാണിച്ചത് സമാധാനപരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. അക്രമാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉള്ള ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചേക്കാം. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story