എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി രാജിവെച്ചേക്കും; അടിയന്തര യോഗം
തിരുവനന്തപുരം: എന്‍ഡിഎ സംസ്ഥാനം കണ്‍വീനര്‍ സ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഡിജെഎസ് ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രാജി സന്നദ്ധത അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തുവന്നിരിക്കുന്നത്. യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നേക്കും. നിയമസഭാ തെഞ്ഞൈടുപ്പില് വമ്പന്‍ തോല്‍വിയേറ്റു വാങ്ങിയ എന്‍ഡിഎയ്ക്ക് വോട്ട് വിഹിതത്തിലും വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ബിഡിജെഎസ് നേതാക്കളുമായി നടന്ന കൂടിയാലോചനയില്‍ എന്‍ഡിഎ സംസ്ഥാനം കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു കഴിഞ്ഞു. നേരത്തെ ബിഡിജെഎസും ബിജെപിയും തമ്മില്‍ […]

തിരുവനന്തപുരം: എന്‍ഡിഎ സംസ്ഥാനം കണ്‍വീനര്‍ സ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഡിജെഎസ് ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രാജി സന്നദ്ധത അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തുവന്നിരിക്കുന്നത്. യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നേക്കും. നിയമസഭാ തെഞ്ഞൈടുപ്പില് വമ്പന്‍ തോല്‍വിയേറ്റു വാങ്ങിയ എന്‍ഡിഎയ്ക്ക് വോട്ട് വിഹിതത്തിലും വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
ബിഡിജെഎസ് നേതാക്കളുമായി നടന്ന കൂടിയാലോചനയില്‍ എന്‍ഡിഎ സംസ്ഥാനം കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു കഴിഞ്ഞു. നേരത്തെ ബിഡിജെഎസും ബിജെപിയും തമ്മില്‍ പടലപിണക്കമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയുമായി സഖ്യ അവസാനിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച്ചയുണ്ടായെന്നാരോപിച്ച് കായംകുളം എൻഡിഎക്കുള്ളിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് തുഷാറിന്റെ രാജി. ബിജെപി തെരഞ്ഞെടുപ്പിൽ സഹകരിച്ചില്ലെന്നാരോപിച്ച് ബിഡിജെഎസ് രംഗത്ത് വന്നതോടെയാണ് ഭിന്നത പരസ്യമായി പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പലയിടത്തും ഒട്ടിച്ചില്ല, അഭ്യർത്ഥനയും മാതൃകാ ബാലറ്റും പല ബിജെപി നേതാക്കളുടേയും വീട്ടിൽ കെട്ടുകണക്കിന് ഇരിപ്പുണ്ട്, ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനും അലംഭാവം ഉണ്ടായി എന്നതടക്കമുള്ള ആരോപണങ്ങളാണ് ബിഡിജെഎസ് ഉയർത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ബിഡിജെഎസ് യോഗത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമുണ്ടായി.
ആദ്യഘട്ടത്തിൽ ആവേശത്തോടെ നിന്നവർ ഒടുവിൽ പിന്മാറിയെന്ന് ബിഡിജെഎസ് പറഞ്ഞു. ബിജെപി നേതാക്കളുടെ പിണക്കം മാറ്റുന്നതിന് മാത്രം പ്രചാരണത്തിനിടയിൽ നാല് ദിവസം നഷ്ടമായി, ബിഡിജെഎസിന് വോട്ട് കുറഞ്ഞാൽ മണ്ഡലം ഏറ്റെടുക്കാമെന്ന ചില ബിജെപി നേതാക്കളുടെ മോഹമാണ് പ്രചാരണത്തിലെ വീഴ്ച്ചക്ക് കാരണമെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു.