Top

തൃശ്ശൂര്‍ പൂരവിളംബരം ചടങ്ങുകള്‍ കാണാം: വീഡിയോ

കൊവിഡ് സാഹചര്യത്തില്‍ ഇത്തവണയും ചടങ്ങുകള്‍ മാത്രമാണ് പൂരം. എന്നാല്‍ ശോഭ മങ്ങാതെ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. വടക്കുംനാഥന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളംബരം നടത്താന്‍ നെയ്തലക്കാവിലമ്മ പുറപ്പെട്ടു. രാവിലെ 8:30 ഓടെയാണ് നെയ്തലക്കാവ് ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. ശേഷം വടക്കുംനാഥന്‍ ക്ഷേത്രത്തിലേക്കുള്ള നെയ്തലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത് ആരംഭിച്ചു. 11 മണിയോടെയാണ് പൂര വിളംബര ചടങ്ങ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 50 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. പൂര വിളംബരത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല. തെച്ചിക്കോട്ട് രാമചന്ദ്രന് […]

22 April 2021 2:31 AM GMT

തൃശ്ശൂര്‍ പൂരവിളംബരം ചടങ്ങുകള്‍ കാണാം: വീഡിയോ
X

കൊവിഡ് സാഹചര്യത്തില്‍ ഇത്തവണയും ചടങ്ങുകള്‍ മാത്രമാണ് പൂരം. എന്നാല്‍ ശോഭ മങ്ങാതെ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

വടക്കുംനാഥന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളംബരം നടത്താന്‍ നെയ്തലക്കാവിലമ്മ പുറപ്പെട്ടു. രാവിലെ 8:30 ഓടെയാണ് നെയ്തലക്കാവ് ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. ശേഷം വടക്കുംനാഥന്‍ ക്ഷേത്രത്തിലേക്കുള്ള നെയ്തലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത് ആരംഭിച്ചു.

11 മണിയോടെയാണ് പൂര വിളംബര ചടങ്ങ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 50 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. പൂര വിളംബരത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല. തെച്ചിക്കോട്ട് രാമചന്ദ്രന് പകരം ഇത്തവണ എറണാകുളം ശിവകുമാര്‍ ആണ് തെക്കേ ഗോപുര നട തള്ളിത്തുറക്കുന്നത്.

വാദ്യക്കാരും ദേശക്കാരുമടക്കം 50 പേര്‍ക്കാണ് ഘടകപൂരങ്ങളെ അനുഗമിക്കാന്‍ അനുമതി. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒരാനപ്പുറത്താണ് തിരുവമ്പാടിയുടെ ചടങ്ങുകള്‍. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും ചടങ്ങുകള്‍ മാത്രമായിരിക്കും. തെക്കോട്ടറിക്കത്തില്‍ തിരുവമ്പാടിക്ക് കുടമാറ്റവുമുണ്ടായിരിക്കില്ല.

പാറമേക്കാവ് പൂരത്തില്‍ പതിനഞ്ച് ആനകളുണ്ടാകും .പതിവുപോലെ കിഴക്കേ ഗോപുരത്തില്‍ നിന്ന് വടക്കും നാഥനിലേക്ക് അവിടെ ഇലഞ്ഞിത്തറ മേളം നടക്കും തെക്കോട്ടിറക്കത്തില്‍ കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂരനാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. പിറ്റേന്നാള്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയും.

ഇന്ന് വൈകിട്ട് മുതല്‍ തൃശ്ശൂര്‍ നഗരം പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കും. സുരക്ഷയ്ക്കും പാസ് പരിശോധനയ്ക്കുമായി 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ആറ് ഡെപ്യൂട്ടി കലക്ടര്‍മാര്‍ പൂരം നടത്തിപ്പ് നിരീക്ഷിക്കും.

Also Read: 18 വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍: രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

Next Story