‘മോഷണം നടന്ന് 15 മിനിറ്റില്‍ ബിജെപി പ്രമുഖന് സ്ഥലത്തെത്തി; ഉന്നത ബന്ധം തെളിയിക്കുന്ന എസ്എംഎസ് പുറത്ത്’: മരത്താക്കരയിലെ 94 ലക്ഷം കവര്‍ന്നതിന് പിന്നിലും ബിജെപിയെന്ന് സിപിഐഎം
കൊടകര സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ ഉന്നത ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എസ്എംഎസ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ കമ്മറ്റി. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു. രാത്രി ഈ സംഘം തൃശൂരില്‍ തങ്ങി. യാത്ര അടുത്തദിവസം പുലര്ച്ചയിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പുറത്തുവന്ന വിവരമെന്നും മോഷണം നടന്ന് 15 മിനിറ്റിനുള്ളില്‍ ബിജെപിയുടെ ജില്ലാകമ്മിറ്റിയിലെ പ്രമുഖന് സ്ഥലത്തെത്തിയെന്നും സിപിഐഎം ജില്ല സെക്രട്ടറി എം എം വര്‍ഗീസ് ആരോപിച്ചു. സിപിഐഎം പ്രസ്താവന: ”തൃശൂര്‍ കുഴല്‍പ്പണ കടത്ത്, […]

കൊടകര സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ ഉന്നത ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എസ്എംഎസ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ കമ്മറ്റി. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു. രാത്രി ഈ സംഘം തൃശൂരില്‍ തങ്ങി. യാത്ര അടുത്തദിവസം പുലര്ച്ചയിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പുറത്തുവന്ന വിവരമെന്നും മോഷണം നടന്ന് 15 മിനിറ്റിനുള്ളില്‍ ബിജെപിയുടെ ജില്ലാകമ്മിറ്റിയിലെ പ്രമുഖന് സ്ഥലത്തെത്തിയെന്നും സിപിഐഎം ജില്ല സെക്രട്ടറി എം എം വര്‍ഗീസ് ആരോപിച്ചു.
സിപിഐഎം പ്രസ്താവന:
”തൃശൂര്‍ കുഴല്‍പ്പണ കടത്ത്, കവര്‍ച്ചാ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ബിജെപിക്ക് ചെലവഴിക്കാന്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം കടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുള്ളത്. ഈ പണം ബിജെപി സംഘം തന്നെ കവര്‍ച്ച ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ജില്ലാ കേന്ദ്രീകരിച്ചാണ് ഇത് നടന്നത്. ജില്ലയിലെ ബിജെപിയിലെ ഉന്നതര്‍ക്കും ഇതില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എസ്എംഎസ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.”
”ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കാറില്‍ കൊണ്ടുപോകുകയായിരുന്ന 25 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന പരാതിയില്‍ കൊടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് മൂന്നരക്കോടി രൂപയുടെ കള്ളപ്പണത്തില്‍ എത്തിയത്. ഏപ്രില്‍ 3നാണ് കവര്‍ച്ചാ നാടകം നടന്നത്. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു. രാത്രി ഈ സംഘം തൃശൂരില്‍ തങ്ങി. യാത്ര അടുത്തദിവസം പുലര്ച്ചയിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പുറത്തുവന്ന വിവരം. ”
”മോഷണം നടന്ന് 15 മിനിറ്റിനുള്ളില്‍ ബിജെപിയുടെ ജില്ലാകമ്മിറ്റിയിലെ പ്രമുഖന് സ്ഥലത്തെത്തിയെന്നാണ് സൂചന. എറണാകുളത്തേക്ക് മാത്രം കൊടുത്തുവിട്ട കുഴല്‍പ്പണത്തിന്റെ കണക്ക് 3.5 കോടിയിലേറെയാണെന്നാണ് വിവരം. എന്നാല്‍ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട് സ്വദേശി നല്കിയ പരാതി. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ തുക മൂന്നരക്കോടി രൂപയാണെന്നും പരാതിയില്‍ പറഞ്ഞിരിക്കുന്ന തുക തെറ്റാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.”
”തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന് അര്ജന്റ് ബോര്‍ഡ് വച്ച് കാറിലെത്തി മരത്താക്കരയില്‍ 94 ലക്ഷം കവര്‍ന്നതിനു പിന്നിലും ബിജെപി സംഘമാണെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പു സമയത്ത് ജില്ലയിലും സംസ്ഥാനത്തും വന്‍തോതില്‍ കള്ളപ്പണം ബിപി ഒഴുക്കിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ആവശ്യപ്പെട്ടു.”