തൃശ്ശൂരില്‍ 13ല്‍ ഒമ്പതും നേടും, നാലിടത്ത് പ്രവചനാതീതം; യുഡിഎഫ് കണക്കുകള്‍ ഇങ്ങനെ

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ 13ല്‍ ഒമ്പതിടത്ത് വിജയം സുനിശ്ചിതമാണെന്നും നാലിടത്ത് പ്രവചനാതീതമായ മത്സരം നടന്നെന്ന് യുഡിഎഫ് യോഗം. യുഡിഎഫ് ജില്ലാ നേതാക്കള്‍, സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് കമ്മറ്റി നിയോജക മണ്ഡലം ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് ഇങ്ങനെ വിലയിരുത്തിയത്.

കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് 13ല്‍ ഒമ്പതും നേടുമെന്നും നാലിടത്ത് പ്രചവനാതീതമായ മത്സരം നടന്നുവെന്നുമാണ് വിലയിരുത്തുന്നതെന്ന് ഡിസിസി അദ്ധ്യക്ഷന്‍ എംപി വിന്‍സെന്റ് പറഞ്ഞു. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, ചേലക്കര, നാട്ടിക എന്നിവിടങ്ങളിലാണ് പ്രവചനാതീതമായ മത്സരം നടന്നുവെന്ന് യുഡിഎഫ് വിലയിരുത്തുന്നത്.

തങ്ങള്‍ നേരിടുന്ന ഗുരുതരമായ ആഘാതങ്ങള്‍ മറച്ചുപിടിക്കാന്‍ എല്‍ഡിഎഫ് അവിശ്വസനീയമായ തെരഞ്ഞെടുപ്പ് നേട്ടം പ്രചരിപ്പിക്കുകയാണെന്ന് യുഡിഎഫ് യോഗം കുറ്റപ്പെടുത്തി.

എംപി വിന്‍സന്റ് അദ്ധ്യക്ഷത വഹിച്ചു. ടിഎന്‍ പ്രതാപന്‍ എംപി. ജോസഫ് ചാലിശ്ശേരി, പിഎ മാധവന്‍ എന്നി മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Covid 19 updates

Latest News