ISL 20-21

ബംഗളൂരു എഫ്‌സി ക്യാംപില്‍ കൊവിഡ് വ്യാപനം; താരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേർക്ക് രോഗബാധ, എഎഫ്‌സി യോഗ്യതാ മത്സരങ്ങളില്‍ പ്രതിസന്ധി?

ബംഗളൂരു ഫുട്‌ബോള്‍ ക്ലബ് ക്യാംപില്‍ കൊവിഡ് വ്യാപനം. നിലവില്‍ മൂന്ന് പേര്‍ക്ക് രോഗബാധ ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ബംഗളൂരു നായകന്‍ സുനില്‍ ഛേത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താരം പിന്നീട് രോഗമുക്തനായി.

ഏപ്രില്‍ പതിനാറിന് ബംഗളൂരുവിന് എഎഫ്‌സി യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ക്യാപില്‍ ആശങ്ക പരക്കുന്നത്. ഗോവയില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്ക പൊലീസോ നേപ്പാള്‍ ആര്‍മി ക്ലബോ ആയിരിക്കും ബംഗളൂരുവിന്റെ എതിരാളികള്‍.

കളിക്കാര്‍ക്കിടയിലും ടീം ജീവനക്കാര്‍ക്കിടയിലും കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും രോഹബാധയേറ്റവരുടെ വ്യക്തി വിവരങ്ങള്‍ ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയാണെന്നും നിലവില്‍ ആശങ്കയില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ക്ലബിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ലീഗില്‍ 7-ാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്.

Latest News