Top

ബോക്‌സ് ഓഫീസിന് ഇന്ന് പ്രതീക്ഷയുടെ വെള്ളിയാഴ്ച്ച; റിലീസ് ചെയ്യുന്നത് മൂന്ന് ചിത്രങ്ങള്‍

കേരള ബോക്‌സ് ഓഫീസിന് ഇന്ന് പ്രതീക്ഷയുടെ വെള്ളിയാഴ്ച്ചയാണ്. കൊവിഡിന് ശേഷം ആദ്യമായാണ് മൂന്ന് ചിത്രങ്ങള്‍ ഒരു ദിവസം റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഓപ്പറേഷന്‍ ജാവ, യുവം, സാജന്‍ ബേക്കറി എന്നീ ചിത്രങ്ങളാണ് തിയറ്ററിലെത്തുന്നത്. കൊവിഡ് സമയത്തും കൂടുതല്‍ പ്രേക്ഷകരെ തിയറ്ററിലെത്തിക്കാന്‍ ഈ സിനിമകള്‍ക്ക് സാധിക്കുമോ എന്ന് ഇന്നറിയാം. ഏകദേശം ഒരു വര്‍ഷത്തോളം അടഞ്ഞുകിടന്ന തിയറ്ററുകള്‍ വീണ്ടും തുറന്നത് ജനുവരി 17നാണ്. വിജയ്യുടെ മാസ്റ്ററിലൂടെ ആയിരുന്നു തുടക്കം. യുവാക്കളെ മാസ്റ്റര്‍ തിയറ്ററില്‍ എത്തിച്ചെങ്കിലും കുടുംബ പ്രേക്ഷകര്‍ തിയറ്ററിലെത്താന്‍ മലയാള ചിത്രം […]

11 Feb 2021 10:22 PM GMT
ഫിൽമി റിപ്പോർട്ടർ

ബോക്‌സ് ഓഫീസിന് ഇന്ന് പ്രതീക്ഷയുടെ വെള്ളിയാഴ്ച്ച; റിലീസ് ചെയ്യുന്നത് മൂന്ന് ചിത്രങ്ങള്‍
X

കേരള ബോക്‌സ് ഓഫീസിന് ഇന്ന് പ്രതീക്ഷയുടെ വെള്ളിയാഴ്ച്ചയാണ്. കൊവിഡിന് ശേഷം ആദ്യമായാണ് മൂന്ന് ചിത്രങ്ങള്‍ ഒരു ദിവസം റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഓപ്പറേഷന്‍ ജാവ, യുവം, സാജന്‍ ബേക്കറി എന്നീ ചിത്രങ്ങളാണ് തിയറ്ററിലെത്തുന്നത്. കൊവിഡ് സമയത്തും കൂടുതല്‍ പ്രേക്ഷകരെ തിയറ്ററിലെത്തിക്കാന്‍ ഈ സിനിമകള്‍ക്ക് സാധിക്കുമോ എന്ന് ഇന്നറിയാം.

ഏകദേശം ഒരു വര്‍ഷത്തോളം അടഞ്ഞുകിടന്ന തിയറ്ററുകള്‍ വീണ്ടും തുറന്നത് ജനുവരി 17നാണ്. വിജയ്യുടെ മാസ്റ്ററിലൂടെ ആയിരുന്നു തുടക്കം. യുവാക്കളെ മാസ്റ്റര്‍ തിയറ്ററില്‍ എത്തിച്ചെങ്കിലും കുടുംബ പ്രേക്ഷകര്‍ തിയറ്ററിലെത്താന്‍ മലയാള ചിത്രം വെള്ളം വേണ്ടി വന്നു. ജയസൂര്യ നായകനായ വെള്ളം ജനുവരി 22നാണ് റിലീസ് ചെയ്തത്. കണ്ണൂര്‍ക്കാരനായ മുഴുക്കുടിയന്‍ മുരളിയായി ജയസൂര്യ സ്‌ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ പ്രേക്ഷകരും തിയറ്ററിലേക്ക് എത്താന്‍ തുടങ്ങി.

വെള്ളത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ മമ്മൂട്ടിയുടെ പ്രീസ്റ്റിന് തിയറ്ററുകളും, പ്രേക്ഷകരും കാത്തിരുന്നെങ്കിലും കൊവിഡ് വീണ്ടും വില്ലനാവുകയായിരുന്നു. കേരളത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ സെക്കന്റ് ഷോ താല്‍കാലികമായി നിരോധിച്ചു. രാത്രി 9 മണിക്ക് ശേഷം തിയറ്ററുകള്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് പ്രീസ്റ്റ് അടക്കമുള്ള വലിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. എങ്കിലും ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം മൂന്ന് ചിത്രങ്ങള്‍ റിലീസിനൊരുങ്ങുമ്പോള്‍ സിനിമ പ്രവര്‍ത്തകരും, തിയറ്റര്‍ ഉടമകളും, പ്രേക്ഷകരും പ്രതീക്ഷയിലാണ്.

ഓപ്പറേഷന്‍ ജാവ

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ഓപ്പറേഷന്‍ ജാവയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയാണ് ചിത്രം നിര്‍മ്മിച്ചത്. എഡിറ്റര്‍ നിഷാദ് യൂസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഉദയ് രാമചന്ദ്രന്‍, കല ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, സ്റ്റില്‍സ് ഫിറോസ് കെ ജയേഷ്, പരസ്യക്കല യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍ സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാത്യൂസ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ദിലീപ് എടപ്പറ്റ കാസ്റ്റിങ് ഡയറക്ടര്‍ അബു വളയംകുളം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

യുവം

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിച്ച് പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് യുവം. അമിത് ചക്കാലക്കലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്.

ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. ഡാന്‍ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റര്ടെയിന്റ്മെന്റ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നു.

സാജന്‍ ബേക്കറി

ബോബന്‍, ബെറ്റ്‌സി എന്നെ സാഹോദരങ്ങളുടെ ജീവിതമാണ് സാജന്‍ ബേക്കറി എന്ന ചിത്രം. ബോബന്‍ അജു വര്‍ഗീസും ബെറ്റ്‌സിയായെത്തുന്നത് ലെനയുമാണ്. ഗണേഷ് കുമാര്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍,ജഫാര്‍ ഇടുക്കി തുടങ്ങയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അജു ഇരട്ട വേഷത്തിലാണെത്തുന്നത്. അജു ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണിത്.

അരുണ്‍ ചന്ദു, അജു വര്‍ഗീസ്, സച്ചിന്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫന്റാസ്റ്റിക് ഫിള്‍സിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രമണ്യം,അജു, എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ അനീഷ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രശാന്ത് പിള്ളയാണ് സാജന്‍ ബേക്കറിയുടെ സംഗീതം ഒരുക്കുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അരവിന്ദ് മന്മഥന്‍- എഡിറ്റിങ്ങ്. ബുസി ബേബി ജോണ്‍- വസ്ത്രാലങ്കാരം. എം ബാവ- ആര്‍ട്ട്.

Next Story