Top

5000 ദിര്‍ഹവുമായി ബന്ധപ്പെട്ട തര്‍ക്കം; ദുബായില്‍ വിദേശികള്‍ തെരുവില്‍ ഏറ്റുമുട്ടി, മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ദുബായി നഗരത്തില്‍ ഏഷ്യന്‍ വംശജരായ രണ്ട് സംഘങ്ങള്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്ന് പേര്‍ക്ക് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളായവരെ പൊലീസ് പിടികൂടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരും ഏഷ്യന്‍ വംശജരാണ്. എന്നാല്‍ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ ദുബായ് പൊലീസ് തയ്യാറായിട്ടില്ല. 5000 ദിര്‍ഹവുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് നയിച്ചത്. ഇരു സംഘങ്ങളും ക്രിക്കറ്റ് ബാറ്റുകളും കത്തിയും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി. വിഷയം അറിഞ്ഞ ഉടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റവരെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ […]

28 April 2021 9:01 AM GMT

5000 ദിര്‍ഹവുമായി ബന്ധപ്പെട്ട തര്‍ക്കം; ദുബായില്‍ വിദേശികള്‍ തെരുവില്‍ ഏറ്റുമുട്ടി, മൂന്ന് പേര്‍ കൊല്ലപ്പെട്ടു
X

ദുബായി നഗരത്തില്‍ ഏഷ്യന്‍ വംശജരായ രണ്ട് സംഘങ്ങള്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്ന് പേര്‍ക്ക് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളായവരെ പൊലീസ് പിടികൂടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരും ഏഷ്യന്‍ വംശജരാണ്. എന്നാല്‍ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ ദുബായ് പൊലീസ് തയ്യാറായിട്ടില്ല.

5000 ദിര്‍ഹവുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് നയിച്ചത്. ഇരു സംഘങ്ങളും ക്രിക്കറ്റ് ബാറ്റുകളും കത്തിയും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി. വിഷയം അറിഞ്ഞ ഉടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റവരെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ രക്ഷപ്പെട്ടു. എന്നാല്‍ 24 മണിക്കൂര്‍ പൂര്‍ത്തിയാവും മുന്‍പ് പൊലീസ് പത്ത് പേരെ അറസ്റ്റ് ചെയ്തു.

സംഘട്ടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. നാഇഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്.

Next Story