Top

രമക്കെതിരായ ഭീഷണിക്കത്ത് വടകരയില്‍ നിന്ന്; പോസ്റ്റ് അടക്കാതെരുവ്

വടകര എംഎല്‍എ കെകെ രമയുടെ മകന്‍ അഭിനന്ദിനെ വധിക്കുമെന്നറിയിച്ച് കൊണ്ടുള്ള ഭീഷണികത്ത് വന്നത് വടകരയില്‍ നിന്നെത്ത് കണ്ടെത്തല്‍. വടകരയിലെ നട്‌സ്ട്രീറ്റ് തപാല്‍ ഓഫീസിന്റെ പരാതിയില്‍ നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തി. സംഘംത തപാല്‍ ഓഫീസില്‍ പരാതി നല്‍കി ഇക്കാര്യം സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ശശീന്ദ്രന്റെ രാജിയില്‍ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം കത്തിന്റെ പുറത്തുള്ള സീലില്‍ കോഴിക്കോട് എന്നതിന് പുറമേ സ്ട്രീറ്റ് എന്നുമാത്രമെ തെളിഞ്ഞുകാണുന്നുള്ളൂ. തുടര്‍ന്ന് ജില്ലയിലുള്ള തപാല്‍ ഓഫീസുകളില്‍ സ്ട്രീറ്റ് എന്ന […]

21 July 2021 8:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രമക്കെതിരായ ഭീഷണിക്കത്ത് വടകരയില്‍ നിന്ന്; പോസ്റ്റ് അടക്കാതെരുവ്
X

വടകര എംഎല്‍എ കെകെ രമയുടെ മകന്‍ അഭിനന്ദിനെ വധിക്കുമെന്നറിയിച്ച് കൊണ്ടുള്ള ഭീഷണികത്ത് വന്നത് വടകരയില്‍ നിന്നെത്ത് കണ്ടെത്തല്‍. വടകരയിലെ നട്‌സ്ട്രീറ്റ് തപാല്‍ ഓഫീസിന്റെ പരാതിയില്‍ നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തി. സംഘംത തപാല്‍ ഓഫീസില്‍ പരാതി നല്‍കി ഇക്കാര്യം സ്ഥിരീകരിച്ചു.

നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ശശീന്ദ്രന്റെ രാജിയില്‍ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം

കത്തിന്റെ പുറത്തുള്ള സീലില്‍ കോഴിക്കോട് എന്നതിന് പുറമേ സ്ട്രീറ്റ് എന്നുമാത്രമെ തെളിഞ്ഞുകാണുന്നുള്ളൂ. തുടര്‍ന്ന് ജില്ലയിലുള്ള തപാല്‍ ഓഫീസുകളില്‍ സ്ട്രീറ്റ് എന്ന പേര് വരുന്ന സ്ഥലങ്ങള്‍ അന്വേഷിച്ച ശേഷമായിരുന്നു നട്ട് സ്ട്രീറ്റിലാണെന്ന് കണ്ടെത്തിയത്.

ഇവിടുത്തെ ഓഫീസില്‍ സ്ഥാപിച്ച തപാല്‍ പെട്ടിക്ക് പുറമേ മൂന്നെണ്ണം കൂടി സമീപത്തെ റോഡരികില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഏതില്‍ ആരാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ എല്ലാ പെട്ടിക്കടുത്തും ക്യാമറ ഇല്ലെങ്കില്‍ അത് പ്രതിരോധത്തിലാക്കും.

പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ച് സമ്മേളനങ്ങള്‍ നടത്താനൊരുങ്ങി സിപിഐഎം; സെപ്തംബറില്‍ തുടങ്ങും

അഭിനന്ദിനെ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കെകെ രമയുടെ എംഎല്‍എ ഓഫീസിലേക്കായിരുന്നു വധഭീഷണി കത്ത് വന്നിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നായിരുന്നു കത്തിലെ പ്രധാന പരാമര്‍ശം. ടിപിയുടെ മകനെയും ആര്‍ എംപി നേതാവ് എന്‍ വേണുവിനെതിരെയുമാണ് കത്ത്. സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പി ജെ ബോയ്സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെ കെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്ത് പറയുന്നു. എന്‍ വേണുവിനെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.

Next Story