Top

ഇനി ‘ജര്‍മന്‍ ബോംബര്‍’ ഉണ്ടായേക്കില്ല; പരുക്കിനെത്തുടര്‍ന്ന് താരത്തിന് യൂറോ കപ്പ് നഷ്ടമായേക്കും

യുദ്ധത്തിലായാലും ഫുട്‌ബോളിലായാലും എതിരാളികളെ മുച്ചൂടും നശിപ്പിക്കുകയെന്ന ചിന്തമാത്രമേ ജര്‍മനിക്ക് പണ്ടു മുതലേയുണ്ടായിരുന്നുള്ളു. ഇപ്പോഴും ആ ചിന്താഗതിക്കു മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജര്‍മനി അല്ലെങ്കില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അങ്ങനെ ആക്രമിച്ചു നശിപ്പിച്ച ടീമുകള്‍ ഒരുപാടുണ്ട്. 2014 ലോകകപ്പില്‍ ആതിഥേയരായ ബ്രസീലാണ് ആദ്യ ആ നാണക്കേട് അനുഭവിച്ചത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ നേരിട്ട ആ അപമാനത്തിന്റെ ക്ഷീണം ഇതുവരെ മഞ്ഞപ്പടയ്ക്കു മാറിയിട്ടില്ല. പിന്നീട് ക്ലബ് ഫുട്‌ബോളില്‍ ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സ്പാനിഷ് ടീമായ ബാഴ്‌സലോണയും സമാനരീതിയില്‍ […]

21 Jun 2021 6:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ‘ജര്‍മന്‍ ബോംബര്‍’ ഉണ്ടായേക്കില്ല; പരുക്കിനെത്തുടര്‍ന്ന് താരത്തിന് യൂറോ കപ്പ് നഷ്ടമായേക്കും
X

യുദ്ധത്തിലായാലും ഫുട്‌ബോളിലായാലും എതിരാളികളെ മുച്ചൂടും നശിപ്പിക്കുകയെന്ന ചിന്തമാത്രമേ ജര്‍മനിക്ക് പണ്ടു മുതലേയുണ്ടായിരുന്നുള്ളു. ഇപ്പോഴും ആ ചിന്താഗതിക്കു മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജര്‍മനി അല്ലെങ്കില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അങ്ങനെ ആക്രമിച്ചു നശിപ്പിച്ച ടീമുകള്‍ ഒരുപാടുണ്ട്.

2014 ലോകകപ്പില്‍ ആതിഥേയരായ ബ്രസീലാണ് ആദ്യ ആ നാണക്കേട് അനുഭവിച്ചത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ നേരിട്ട ആ അപമാനത്തിന്റെ ക്ഷീണം ഇതുവരെ മഞ്ഞപ്പടയ്ക്കു മാറിയിട്ടില്ല. പിന്നീട് ക്ലബ് ഫുട്‌ബോളില്‍ ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സ്പാനിഷ് ടീമായ ബാഴ്‌സലോണയും സമാനരീതിയില്‍ അപമാനിതരായിട്ടുണ്ട്.

പിന്നീട് ഒന്നിലേറെ സംഭവങ്ങള്‍ ഉണ്ടായെങ്കിലും താരസമ്പുഷ്ടമായ എതിരാളികള്‍ക്കെതിരേ എന്നപേരില്‍ ജര്‍മന ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് ഈ രണ്ടു പ്രകടനങ്ങളാണ്. ഈരണ്ടു ജയങ്ങളില്‍ അവര്‍ക്കു ചുക്കാന്‍ പിടിച്ചത്് ഒരേയൊരാളാണ്… രണ്ടാംലോക മഹായുദ്ധത്തിനിടെ ഏറെ കുപ്രസിദ്ധി നേടിയ അവരുടെ വ്യോമസേനയുടെ അഭിമാനയടയാളമായ ‘ജര്‍മന്‍ ബോംബര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന തോമസ് മുള്ളറും.

ബ്രസീലിനെ ഏഴു ഗോളുകള്‍ക്കു ‘നശിപ്പിച്ച’ ആ മത്സരത്തില്‍ ജര്‍മനിയുടെ ഏഴു ഗോളുകളില്‍ നാലിലും മുള്ളറിന്റെ പങ്ക് വ്യക്തമായിരുന്നു. എട്ടടി വാങ്ങിയ ബാഴ്‌സയുടെ വിവശതയില്‍ മുള്ളറുടെ കരം പതിഞ്ഞതും നാലുതവണ.

ഇത്തവണത്തെ യൂറോ കപ്പിലും ജര്‍മന്‍ ആരാധകരുടെ പ്രതീക്ഷ ഈ ‘വെറ്ററന്‍’ താരത്തിന്റെ ബൂട്ടിലായിരുന്നു. തന്റെ അവസാന യൂറോ കളിക്കുന്ന താരം ജര്‍മനിയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ കാല്‍മുട്ടിനേറ്റ പരുക്ക് ഇപ്പോള്‍ താരത്തിന്റെ യൂറോ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പോര്‍ചുഗലിനെതിരായ മത്സരത്തിനിടെയാണ് മുള്ളര്‍ക്കു പരുക്കേറ്റത്. പരുക്ക് ഗുരുതരമായതിനാല്‍ താരത്തിന് രണ്ടുമാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പോര്‍ചുഗലിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുള്ളര്‍ കളിക്കില്ലെന്നു മാത്രമാണ് ജര്‍മന്‍ ക്യാമ്പില്‍ നിന്നുള്ള വിവരം. രണ്ടു മാസത്തോളം വിശ്രമം എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നാന്‍ മുള്ളര്‍ക്ക് യൂറോയിലെ ശേഷിച്ച മത്സരങ്ങള്‍ നഷ്ടമാകും. ഇത്തവണത്തെ യൂറോ കപ്പോടുകൂടി രാജ്യാന്ത ഫുട്‌ബോളില്‍ നിന്നു വിരമിക്കാന്‍ ഉദ്ദേശിക്കുന്ന മുള്ളര്‍ ഇതു വലിയ തിരിച്ചടിയാകും. ജര്‍മനിക്കു വേണ്ടി ഇതുവരെ 104 മത്സരങ്ങള്‍ കളിച്ച താരം 39 ഗോളുകളും നേടിയിട്ടുണ്ട്.

Next Story

Popular Stories