‘കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല’; നിഷേധാത്മക സമീപനമാണെന്ന് തോമസ് ഐസക്

കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് വലിയ കാര്യം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അത്തരമൊരു സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും എങ്കിലും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ടിപ്പോട്ടര്‍ ടിവിയോടായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം.

പൊതുമേഖല സ്ഥാപനങ്ങളെ വില്‍ക്കാന്‍ നടക്കുന്ന സര്‍ക്കാരാണ് ഇതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

തോമസ് ഐസകിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം;

യൂണിയന്‍ ബജറ്റില്‍ സംസ്ഥാനത്തിന് പ്രതീക്ഷിച്ചിട്ട് വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. അങ്ങനൊരു സമീപനമാണ് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തോട് കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ സ്വീകരിച്ചത്. നമ്മള്‍ വളരെ സജീവമായിട്ട് ചര്‍ച്ചയില്‍ പങ്കെടുത്തു. നിലപാടുകള്‍ എഴുതിയും കൊടുത്തു. വാണിജ്യവിളകള്‍ക്ക് തറവില പ്രഖ്യാപിക്കണം. റബ്ബറിന് 200 രൂപയെങ്കിലും വേണം തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോച്ച് വെച്ചത്. എന്നാല്‍ വളരെ നിഷേധാത്മക സമീപനമാണ് ലഭിച്ചത്. മറിച്ചൊന്ന് ഇന്ന് സ്വീകരിക്കുമെന്ന് പറയുന്നതില്‍ സാധ്യതയില്ല, കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണെന്ന് ഉറപ്പാണ്. അതില്‍ നമുക്ക് അനുയോജ്യമുണ്ടെന്ന് നോക്കണം. കേരളത്തിലെ വിള സമ്പ്രദായം ദേശീയ തലത്തില്‍ നിന്നും വ്യത്യസ്തമാണ്. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിക്കുന്ന പല കേന്ദ്രപരിപാടികള്‍ക്കും നമ്മുടെ നാടിന് അനുയോജ്യമല്ലാത്ത അവസ്ഥയാണ്. തറവിലയുടെ കാര്യത്തില്‍ അനുയോജ്യമായ തീരുമാനം ഇല്ലെങ്കിലും കാര്‍ഷിക മേഖലയില്‍ എന്തെല്ലാം പ്രഖ്യാപിക്കുമെന്ന് നോക്കാം.

സംസ്ഥാനം ആരോഗ്യമേഖലയില്‍ വലിയ നവീകരണം കൊണ്ടുവരികയാണ്. കിഫ്ബിയുടെ വലിയ നിക്ഷേപം നടന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് കൂടുതല്‍ പണം ചെലവാക്കേണ്ടത് ആരോഗ്യമേഖലക്കാണ്. കഴിഞ്ഞ തവണ കേന്ദ്രബജറ്റില്‍ നാമമാത്രമായ വര്‍ധനയാണ് ആരോഗ്യമേഖക്ക് നല്‍കിയത്. എന്നാല്‍ കൊവിഡിനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ ഇത്തവണയും സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാവില്ല. അതിനാല്‍ ആരോഗ്യമേഖലക്കും കൂടുതല്‍ പണം ഉണ്ടാവും അതില്‍ നമുക്ക് എന്തെല്ലാം ലഭിക്കുമെന്ന് നോക്കാം.

പൊതുമേഖല വില്‍ക്കാനാണ് അവര്‍ നടക്കുന്നത്. അതിനാല്‍ പൊതുമേഖലയിലല്‍ ലഭിക്കുമെന്ന് കരുതുന്നില്ല..ഷിപ്യാര്‍ഡ് പോലുള്ള പൊതുമേഖലയില്‍ കൂടുതല്‍ നിഷേപം വേണം. വില്‍ക്കുകയാണെങ്കില്‍ സംസ്ഥാനത്തിന് ആദ്യ വില്‍പ്പനാവകാശം തരണമെന്ന് ആലവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റില്‍ കമ്മി ഉയരും 4.5 ശതമാനം ഇല്ലെങ്കിലും അതിക വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News