Top

‘ഐസക്കിനും സുധാകരനും ഇളവ് നല്‍കണം, മത്സരിപ്പിക്കണം’; വിജയരാഘവനോട് ആലപ്പുഴ ജില്ലാ നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വം. മൂന്ന് ടേം നിബന്ധന തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ വേണ്ടെന്നും ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജില്ലാ നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. ആറു സീറ്റുകളിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ഇരുവര്‍ക്കും […]

1 March 2021 4:35 AM GMT

‘ഐസക്കിനും സുധാകരനും ഇളവ് നല്‍കണം, മത്സരിപ്പിക്കണം’; വിജയരാഘവനോട് ആലപ്പുഴ ജില്ലാ നേതൃത്വം
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വം. മൂന്ന് ടേം നിബന്ധന തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ വേണ്ടെന്നും ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജില്ലാ നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്.

ആറു സീറ്റുകളിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ഇരുവര്‍ക്കും അവസരം നല്‍കണമെന്ന ആവശ്യത്തില്‍ ജില്ലാ നേതൃത്വം ഒറ്റക്കെട്ടാണ്. ഇളവ് നല്‍കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിച്ചാല്‍ ജി സുധാകരന്‍ ഏഴാം തവണയും തോമസ് ഐസക്ക് അഞ്ചാം തവണയും മത്സരരംഗത്തുണ്ടാകും. കായംകുളം, മാവേലിക്കര, അരൂര്‍ മണ്ഡലങ്ങള്‍ ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകളും തുടരുകയാണ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ തന്നെ മത്സരിക്കുമെന്നാണ് ധാരണയായിട്ടുള്ളത്.

അതേസമയം, ഇടുക്കി ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണി തന്നെ മത്സരിക്കും. ദേവികുളത്ത് എസ് രാജേന്ദ്രന്‍ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. രാജേന്ദ്രന്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര്‍ ഈശ്വരന്‍, എ രാജ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. തൊടുപുഴ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഇതിനോട് കേരളാ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Next Story