രഹസ്യ തുരങ്കങ്ങള്‍, കണ്ടു തീര്‍ക്കാന്‍ പറ്റാത്ത മുറികള്‍; ബൈഡനെ വൈറ്റ് ഹൗസില്‍ കാത്തിരിക്കുന്നത്

അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് കാലെടുത്തു വെക്കുകയാണ് പുതിയ പ്രസിഡന്റ് ജോ ബൈഡനും കുടുംബവും. രാജ്യത്തെ ഒട്ടുമിക്ക പ്രസിഡന്റുമാരും ഭരണകാലത്ത് താമസിച്ച ഈ വൈറ്റ് ഹൗസിന് സവിശേഷതകളേറെയാണ്.
അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ്ടണാണ് വൈറ്റ് ഹൗസിനുള്ള സ്ഥലം കണ്ടെത്തേിയത്. 1791 ല്‍. എട്ട് വര്‍ഷമാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം നടന്നത്. 1800 ല്‍ പണി പൂര്‍ത്തിയാവാത്ത വൈറ്റ് ഹൗസിലേക്ക് അന്നത്തെ പ്രസിഡന്റ് ജോണ്‍ ആദംസും കുടംബവുമാണ് ആദ്യമായെത്തുന്നത്. പക്ഷെ യുദ്ധം നടന്നു കൊണ്ടിരുന്ന 1814 ല്‍ ബ്രിട്ടീഷ് സേന വൈറ്റ് ഹൗസിന് തീയിട്ടു. പിന്നീട് പുനര്‍നിര്‍മാണം നടത്തി വീണ്ടും വൈറ്റ് ഹൗസ് പ്രതാപം വീണ്ടെടുക്കുകയായിരുന്നു.
ആറു നിലകളുള്ള വസതിയാണ് വൈറ്റ് ഹൗസ്. 18.7 ഏക്കേറുകളിലായി വൈറ്റ് ഹൗസ് മതില് പരന്നു കിടക്കുകയാണ്. 132 റൂമുകളാണ് വൈറ്റ് ഹൗസിലുള്ളത്. 16 ഫാമിലി ഗസ്റ്റ് റൂമുകളില്‍ ഉള്‍പ്പെടുന്നു. 35 ബാത്ത് റൂമുകളുണ്ട്. ഒരു പ്രധാന കിച്ചണ്‍, ഒരു ഡയറ്റ് കിച്ചണ്‍, ഒരു ഫാമിലി കിച്ചണ്‍ എന്നിവയും വൈറ്റ് ഹൗസിലുണ്ട്. വൈറ്റ് ഹൗസിന്റെ പുറം ഭാഗം മാത്രം പെയിന്റ് ചെയ്യാന്‍ 570 ഗലോണ് പെയ്ന്റ് ആവശ്യമാണ്.
വൈറ്റ് ഹൗസ് എങ്ങനെ ‘വൈറ്റ്’ ഹൗസായി
തൂവെള്ള നിറത്തിലുള്ള വൈറ്റ് ഹൗസിന്റെ പെയിംന്റിംഗിനെ പറ്റി പലതരം അഭ്യൂഹങ്ങളുണ്ട്. 1814 ല്‍ ബ്രിട്ടീഷ് സേന വൈറ്റ് ഹൗസിന് തീയിട്ടതിനെ തുടര്‍ന്നുള്ള പാടുകള്‍ മായ്ക്കാനാണ് പ്രസിഡന്റ് വസതി വെള്ള പെയ്ന്റിലായത് എന്നാണ് ഒരു മിത്ത്. പക്ഷെ 1798 ലാണ് ശൈത്യ കാലത്തെ മരവിപ്പിക്കുന്ന തണുപ്പില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും ചുവരുകളെ സംരക്ഷിക്കുന്നതിനായി വൈറ്റ് ഹൗസിന് കുമ്മായം പൂശിയത്. ഈ സമയങ്ങളില്‍ ഔദ്യോഗികമായി വൈറ്റ് ഹൗസ് എന്ന പേര് പ്രസിഡന്റിന്റെ വസതിക്കു നല്‍കിയിരുന്നില്ലെങ്കിലും ചില പത്രങ്ങളിലൊക്കെ ഈ പദപ്രയോഗം ഉപയോഗിക്കുമായിരുന്നു.
1901 ല്‍ അന്നത്തെ പ്രസിഡന്റ്് തിയോണ്ട്റെ റൂസ്വെല്‍റ്റ് ആണ് വൈറ്റ് ഹൗസിന് ഈ പേര് ഔദ്യോഗികമായി നല്‍കിയത്. ഇതിനു മുമ്പ് പ്രസിഡന്റ് ഹൗസ്, എക്സിക്യൂട്ടീവ് മാന്ഷന് എന്നീ പേരുകളിലായിരുന്നു വൈറ്റ് ഹൗസ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് യുഎസിലെ മിക്ക ഗവര്‍ണര്‍മാരുടെയും വസതിക്ക് എക്സിക്യൂട്ടീവ് മാന്ഷന് എന്ന പേരു നല്‍കിയിരുന്നു. ഇതിനാല്‍ വൈറ്റ് ഹൗസ് എന്ന പേര് യുഎസ് പ്രസിഡന്റിന്റെ വസതിയായി പ്രത്യേകമറിയപ്പെടുന്നതിന് സഹായിക്കും എന്ന് റൂസ്വെല്‍റ്റ് കണക്കു കൂട്ടിയിരുന്നു.
വൈറ്റ് ഹൗസ് എപ്പോഴെങ്കിലും പുതുക്കി പണിതിട്ടുണ്ടോ?
1812 ലെ ബ്രിട്ടനുമായുള്ള യുദ്ധത്തില്‍ വൈറ്റ് ഹൗസ് തീയിട്ടതിനെ തുടര്‍ന്ന് 1814 ഓഗസ്റ്റില്‍ വൈറ്റ്ഹൗസ് പുതുക്കി പണിതിട്ടുണ്ട്. 1817 ലാണ് ഇത് പൂര്‍ത്തിയായത്. 1948 നും 1952 നും ഇടയില്‍ അന്നത്തെ പ്രസിഡന്റ് ഹാരി എസ് ട്രോമാനും വൈറ്റ് ഹൗസ് പുതുക്കി പണിതിരുന്നു. ഇതിനു പിന്നാലെ ചില പ്രസിഡന്റുമാര്‍ വൈറ്റ് ഹൗസിനുള്ളിലും പുറത്തുമായി സ്വിമ്മിംഗ് പൂളുകളും ടെന്നീസ് കോര്‍ട്ടുകളും മറ്റും നിര്‍മ്മിച്ചിട്ടുണ്ട്.
പ്രസിഡന്റിനെ കാക്കുന്ന വൈറ്റ് ഹൗസ് തുരങ്കം,
2020 ല്‍ അമേരിക്കയില്‍ ബ്ലാക്ക് ലിവ് മാറ്റര്‍ ംഎന്ന ക്യമ്പയിന്റ ഭാഗമായി കറുത്ത വര്ക്കക്കാരുടെ പ്രക്ഷോഭം ആഞ്ഞടിച്ചപ്പോള്‍ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷയുടെ ഭാഗമായി വൈറ്റ് ഹൗസിനടിയിലെ ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചിരുന്നു.
അടിയന്തര ഘട്ടത്തില്‍ പ്രസിഡന്റുമാരുടെ സുരക്ഷയ്ക്കുപയോഗിക്കുന്നതാണ് ഈ വൈറ്റ് ഹൗസ് തുരങ്കം. പ്രസിഡന്റ് എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ എന്നാണ് ഈ ഭൂഗര്‍ഭ സങ്കേതം ഔദ്യോഗികമായി അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധം നടന്നു കൊണ്ടിരിക്കെ 1940 ലാണ് ഈ തുരങ്കം നിര്‍മ്മിക്കപ്പെട്ടത്. അന്നത്തെ പ്രസിഡന്റ് ഫ്രാങ്ക്ലിന് ഡി റൂസ് വെല്‍റ്റാണ് ഇത് നിര്‍മിക്കാന്‍ ഉത്തരവിട്ടത്.
റൂസ് വെല്‍റ്റിനു ശേഷം വന്ന പ്രസിഡന്റ് ഹാരി ട്രോമാന് ഈ തുരങ്കം പുതുക്കി പണിതു. എല്ലാ കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളും തുരങ്കത്തിനുള്ളില്‍ ലഭ്യമാവും.
2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബാക്രമണ സമയത്താണ് ഈ തുരങ്കത്തിന്റെ പ്രധാന്യം വ്യക്തമായത്. അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഈ സമയത്ത് ഫ്ളോറിഡയിലായിരുന്നു. ബുഷിന്റെ ഭാര്യ ലോറ ബുഷ് ഭീകരാക്രമണ സമയത്ത് ഈ തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇവരോടൊപ്പം വൈറ്റ് ഹൗസിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥര്‍ തുരങ്കത്തിനുള്ളില്‍ അഭയം തേടി.
ഈ ആക്രമണത്തിനു ശേഷം ഭൂഗര്‍ഭ സങ്കേതങ്ങളുടെ ആവശ്യകത സര്‍ക്കാരിന് കുറേക്കൂടി മനസ്സിലായി. 2010 മുതല്‍ വൈറ്റ് ഹൗസുമായി ബന്ധിപ്പിച്ച് തുരങ്ക സങ്കേതങ്ങള്‍ രഹസ്യമായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഴവന്‍ സമയവും ഈ തുരകങ്ങള്േക്കുള്ളില് സുരക്ഷാ കാവലുണ്ട്. തുരങ്കം എത്ര ആഴത്തിലാണ് എവി