ഭീമ ജ്വല്ലറി ഉടമയുടെ വസതിയിലെ കവർച്ച; മോഷ്ടാവ് പിടിയിൽ

ഭീമ ജ്വല്ലറി ഉടമ ഗോവിന്ദന്റെ വസതിയിൽ കയറിയ മോഷ്ടാവിനെ പിടികൂടി. മുഹമ്മദ് ഇർഫാൻ എന്നയാളാണ് ഗോവയിൽ വെച്ച് പിടിയിലായത്. ഇയാൾ ബീഹാർ സ്വദേശിയാണ്. ഗോവയിൽ ഒരു കോടി രൂപ മോഷ്ടിച്ച കേസിൽ അന്വേഷണം നടത്തവെയാണ് ഇർഫാൻ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.

ഭീമ ഗോവിന്ദന്റെ വസതിയിലെ മോഷണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്ക് സംസ്ഥാനം കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് മുഹമ്മദ് ഇർഫാൻ പിടിയിലായ വിവരം ഗോവ പൊലീസ് തിരുവനന്തപുരം മ്യൂസിയം പോലീസിനെ അറിയിക്കുന്നത്.

ഏപ്രിൽ 14ന് പുലർച്ചെയാണ് ജ്വല്ലറി ഉടമ ഗോവിന്ദന്റെ തിരുവനന്തപുരത്തെ വസതിയിൽ കവർച്ച നടന്നത്. വജ്രങ്ങളും ഉൾപ്പെടെ 3 കോടി രൂപയുടെ മോഷണമാണ് അവിടെ നടന്നത്. തെളിവെടുപ്പിനായി ഇയാളെ തിരുവനന്തപുരത്തു കൊണ്ടുവരുമെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്.

Covid 19 updates

Latest News