pravasi malayali

‘പഴയ സെവന്‍സുകാരനോടാ കളി’; ദുബായില്‍ 80 ലക്ഷം തട്ടിപ്പറിച്ച് ഓടിയ കള്ളനെ അതിവിദഗ് ദ്ധമായി ഫൗള്‍ ചെയ്ത് മലയാളി, വീഡിയോ

80 ലക്ഷത്തോളം മതിപ്പുള്ള യുഎഇ കറന്‍സി തട്ടിപ്പറിച്ചോടിയ കള്ളനെ പിടികൂടി മലയാളി. ദുബായിലെ ദേര ബനിയാ സ്‌ക്വയറിലാണ് സംഭവം. പണം തട്ടിപ്പറിച്ചോടിയ കള്ളനെ വടകര വള്ളിയാട് പാറപ്പുറത്ത് സ്വദേശി ജാഫറാണ് കാലുവെച്ച് വീഴ്ത്തിയത്. കള്ളന്‍, എന്ന് അപ്പുറത്ത് നിന്ന് അനുജന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പെട്ടന്ന് ഞാന്‍ കടയുടെ മുന്നിലേക്ക് വന്നു, പിന്നെ അയാളെ നിങ്ങള്‍ കണ്ടത് പോലെ വീഴ്ത്തുകയായിരുന്നു ജാഫര്‍ പറയുന്നു.

ഫുട്‌ബോളില്‍ അവസാന അടവെന്ന രീതിയില്‍ പുറത്തെടുക്കുന്ന ഫൗളാണ് സ്‌ട്രൈക്കറെ കാലുവെച്ച് വീഴ്ത്തുകയെന്നത്. ഗോള്‍ ഒഴിവാക്കാന്‍ ഫൗള്‍ മിക്കപ്പോഴും ഗുണകരമാവുകയും ചെയ്യും. ജാഫര്‍ കള്ളനെ വീഴ്ത്തിയതിനും സമാന രീതിയായിരുന്നു.

അതിവേഗത്തിലാണ് കള്ളന്‍ ഓടിയത്. സാധാരണക്കാരായ ഒരാള്‍ക്കും അയാളെ ഓടി കീഴ്‌പ്പെടുത്തുക സാധ്യമല്ല, എന്നാല്‍ മോഷ്ടാവിന് കാത്തുനിന്ന ജാഫര്‍ ഞൊടിയിടയില്‍ കള്ളനെ കാലുവെച്ച് വീഴ്ത്തി. നിലംപൊത്തി വീണ മോഷ്ടാവിനെ പിന്നീട് ആളുകള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയും ചെയ്തു.

Covid 19 updates

Latest News