‘എല്ലാ ഭരണത്തിലും ഇങ്ങനൊക്കെ ചെയ്യില്ലേ?’; ‘വോട്ട് പട’ത്തില്‍ രാഷ്ട്രീയം പറഞ്ഞ് തസ്നി ഖാന്
കേരളത്തില്‍ ഇപ്പോഴുള്ള ഭരണത്തില്‍ പ്രശ്നങ്ങളൊന്നും ഇല്ല. ഏത് പാര്‍ട്ടി ഭരണത്തില്‍ വന്നാലും ചില പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് സിനിമ താരം തസ്നി ഖാന്. റിപ്പോര്‍ട്ടര്‍ ടി വിയുടെ വോട്ട് പടം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സാരിക്കുകയായിരുന്നു താരം. പ്രളയ സമയത്തും കൊവിഡ് പ്രതിസന്ധിയിലും, എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും തസ്നി ഖാന് പറഞ്ഞു. ആര്‍ട്ടിസ്റ്റുകള്‍ പാര്‍ട്ടി നോക്കിയല്ല, മറിച്ച് വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറ്. നല്ല വ്യക്തി ഏതൊ അവര്‍ക്ക് വോട്ട് ചെയ്യും. ഏത് വ്യക്തിയാണ് പഞ്ചായത്തിനോ, മണ്ഡലത്തിനോ വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക, അവരെ ജയപ്പിക്കാനാണ് ശ്രമിക്കുക എന്നും തസ്നി പറഞ്ഞു.
വനിതകള്‍ കൂടുതല്‍ രാഷ്ട്രീയത്തിലെക്ക് വരുന്നത് നല്ലതാണ്. ഭരണം തീര്‍ച്ചയായും സ്ത്രീകള്‍ വന്നാല്‍ നല്ല രീതിയില്‍ പോകുമെന്നാണ് താരത്തിന്റെ അഭിപ്രായം. വളരെ ചെറുപ്പം മുതലെ തെഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപ്പയോടൊപ്പം തസ്നി പോകാറുണ്ടായിരുന്നു. തന്റെ ചെറുപ്പകാലത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുഭവങ്ങളും താരം പങ്കുവെച്ചു.