Top

‘സ്വന്തമായെങ്കിലും ഒരു ഉറപ്പ് വേണ്ടേ?’; ജയിച്ചാലാണ് കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോകുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയെന്ന് മുഖ്യമന്ത്രി

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയാണ്. ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ചെന്നിത്തല. തങ്ങളെ ജയിപ്പിച്ചില്ലെങ്കില്‍ ബിജെപിയാകും എന്ന് പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് അധപതിക്കുകയാണ്. ജയിച്ചാലാണ് കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയത് ഓര്‍ക്കണം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്ന പ്രചരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ്. ഈ കോണ്‍ഗ്രസിനെ എങ്ങനെയാണ് […]

4 March 2021 9:28 AM GMT

‘സ്വന്തമായെങ്കിലും ഒരു ഉറപ്പ് വേണ്ടേ?’; ജയിച്ചാലാണ് കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോകുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയെന്ന് മുഖ്യമന്ത്രി
X

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയാണ്. ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ചെന്നിത്തല. തങ്ങളെ ജയിപ്പിച്ചില്ലെങ്കില്‍ ബിജെപിയാകും എന്ന് പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് അധപതിക്കുകയാണ്. ജയിച്ചാലാണ് കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയത് ഓര്‍ക്കണം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്ന പ്രചരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ്. ഈ കോണ്‍ഗ്രസിനെ എങ്ങനെയാണ് മതനിരപേക്ഷവാദികളും മതന്യൂനപക്ഷങ്ങളും വിശ്വസിക്കുക. ബിജെപിക്കും കോണ്‍ഗ്രസിനും എല്‍ഡിഎഫ് തകര്‍ന്ന് വീഴുകയാണ് വേണ്ടത്. അതിന് കേരളത്തെ തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ തീവ്രവര്‍ഗീയതയെ പ്രതിരോധിക്കുന്ന ഏക സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം

“അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവിന് ചാര്‍ത്തികിട്ടിയതാണല്ലോ? അദ്ദേഹത്തിന് ഇപ്പോഴുണ്ടാകുന്ന ജാള്യം ബിജെപിയുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്ന നിലവാരമില്ലാത്ത ആരോപണത്തിലേക്ക് അദ്ദേഹത്തെ നയിക്കുക കൂടിയാണ് ചെയ്യുന്നത്.

ഇന്ത്യയിലെമ്പാടും ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് അദ്ദേഹം. മതനിരപേക്ഷവാദികളുടെയും ന്യൂനപക്ഷങ്ങളുടെയും വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അത് ചെപ്പടിവിദ്യയിലൂടെ നിലനിര്‍ത്താമെന്ന വ്യാമോഹമാണ് ദുരാരോപണങ്ങള്‍ ഉയര്‍ത്തുന്നതിന്റെ അടിസ്ഥാനം. അതില്‍ സഹതപിക്കുകയേ വഴിയുള്ളു.

മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ‘ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കോണ്‍ഗ്രസ് തകരും. കോണ്‍ഗ്രസ് തകര്‍ന്നാല്‍ കോണ്‍ഗ്രസ്സുകാരെല്ലാം ബിജെപിയില്‍ പോകും; അത് തടയാന്‍ യുഡിഎഫിനെ ജയിപ്പിക്കണം’- ഇങ്ങനെയൊരു പ്രചാരണം ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും ചേര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടത്തുന്നുണ്ട്.

ബിജെപിയെ പിടിച്ചുകെട്ടാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. അതിന്റെ നേതാക്കള്‍ തന്നെ, തോറ്റാല്‍ ഞങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നുകളയുമെന്ന് വിലപിക്കുകയാണ്. ഇത് ഇവിടുത്തെ മതന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള അപഹാസ്യമായ നാടകമാണ്. എന്നാല്‍ നാം കാണേണ്ടത്, തോറ്റാലല്ല, ജയിച്ചാലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ പോകുകയെന്ന് രാഹുല്‍ഗാന്ധി തന്നെ തിരുത്തിയത് നാം ഓര്‍ക്കണം. പുതുച്ചേരി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അനുഭവമായിരിക്കാം രാഹുല്‍ഗാന്ധിയെ ആ തുറന്നുപറച്ചിലിന് പ്രേരിപ്പിച്ചത്.

പ്രലോഭനങ്ങള്‍ക്ക് വഴങ്ങി കോണ്‍ഗ്രസുകാര്‍ ഏതു നിമിഷവും ബിജെപിയില്‍ പോകുമെന്ന അനുഭവം എത്ര വേണമെങ്കിലും പറയാന്‍ കഴിയും. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഈ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. ഇത് ഒരേസമയം വിചിത്രവും രസകരവുമാണ്. സ്വന്തമായി എന്തെങ്കിലും ഒരു ഉറപ്പുവേണ്ടേ?

ഇത്തരം പ്രചാരണം കൊണ്ട് മതന്യൂനപക്ഷങ്ങളെ വഞ്ചിക്കാമെന്ന വ്യാമോഹമൊന്നും വേണ്ടതില്ല. ആക്രണോത്സുകമായ ഹിന്ദുവര്‍ഗീയതയുടെ ആപത്ത് നിരന്തരം നേരിടുന്നവരാണ് അവര്‍. കേന്ദ്രഭരണവും ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും മതന്യൂനപക്ഷങ്ങളെ കയ്യൊഴിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവര്‍ സുരക്ഷിതരല്ല. ഇടതുപക്ഷത്തിന് ഭരണമുള്ള കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കുറച്ചെങ്കിലും സ്വാധീനമുള്ള സംസ്ഥാനങ്ങളിലുമാണ് മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത്. ഇതാണ് ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷ സര്‍ക്കാരിന്റേയും പ്രസക്തി.

ബിജെപിയുടെ തീവ്രവര്‍ഗീയതയെ പ്രതിരോധിക്കുന്ന ഏക സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്നതെന്ന് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്ക് നന്നായി അറിയാം. അത് ജമാഅത്തെ ഇസ്ലാമിയും ലീഗും പ്രചരിപ്പിക്കുന്നതു പോലെയല്ല. മതനിരപേക്ഷതയോട് പ്രതിബദ്ധതയോ വര്‍ഗീയതയോട് എതിര്‍പ്പോ ഇല്ലാത്ത നയം സ്വീകരിച്ചുവരുന്നതാണ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്ക് കാരണം.

വഞ്ചനയുടെ ചാക്കുമായി ഇറങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. വര്‍ഗീയതയ്‌ക്കെതിരെ സുശക്തം നിലകൊള്ളുന്ന കേരളത്തിലെ സര്‍ക്കാരിനെതിരെ നീങ്ങുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ ഉറപ്പുണ്ട്. ആ ഉറപ്പ് യുഡിഎഫിന് ഇല്ല എന്ന് മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്.

ഇവിടെ ഒറ്റ കാര്യമേ ആവര്‍ത്തിച്ചു പറയുന്നുള്ളു. തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ചര്‍ച്ചയ്ക്കും ഞങ്ങള്‍ പോയിട്ടില്ല. കോ-ലീ-ബി സഖ്യം പോലെ രാഷ്ട്രീയ കള്ളക്കച്ചവടത്തിന് തലയില്‍ മുണ്ടിട്ട് പോയവര്‍ ഇവിടെയൊക്കെത്തന്നെ ഉണ്ട്.”

Next Story