‘തീര്‍പ്പ്’ പൂജ കഴിഞ്ഞു; പൃഥ്വിരാജ്-ഇന്ദ്രജിത്ത് ചിത്രത്തിന് നാളെ തുടക്കം

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തീര്‍പ്പിന്റെ’ പൂജ കഴിഞ്ഞു. നാളെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് നിര്‍മ്മാതാവായ വിജയ് ബാബു ഫേസ്ബുക്കിലൂടെ അറിയിച്ചു. പൂജയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിജയ് ബാബു ഇക്കാര്യം അറിയിച്ചത്.

ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. രതീഷ് അമ്പാട്ടാണ് ‘തീര്‍പ്പിന്റെ’ സംവിധായകന്‍. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Theerppu from tomorrow .. Seeking blessings and prayers

Posted by Vijay Babu on Friday, 19 February 2021

വിജയ് ബാബു, സൈജു കുറുപ്പ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ‘വിധി തീര്‍പ്പിലും. പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് – തീര്‍പ്പ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്.

ഫെബ്രുവരി ആദ്യ വാരത്തിലാണ് വിജയ് ബാബു – മുരളി ഗോപി കൂട്ടുക്കെട്ടിന്റെ മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നവാഗതനായ ഷിബു ബഷീറാണ് സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണന്റെ അസിസ്റ്റന്റായി നിരവധി സിനിമകളില്‍ ഷിബു പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയൊരു സ്വപ്‌നം നടക്കാന്‍ പോകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമ എന്നാണ് പ്രഖ്യാപന ദിവസം വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്.

Covid 19 updates

Latest News