Top

മരണാനന്തരം കര്‍മ്മത്തെ ചൊല്ലി തര്‍ക്കം; സി ഐ യുടെ ഭാര്യയ്ക്ക് വെട്ടേറ്റു

മരണാനന്തര ചടങ്ങുകള്‍ക്കിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ് എച്ച് ഒ യുടെ ഭാര്യയ്ക്ക് വെട്ടേറ്റു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനേയും ആക്രമിച്ചു. കാസര്‍കോഡ് കോസ്റ്റല്‍ എസ് എച്ച് ഒ എം ജെ അരുണിന്റെ ഭാര്യ ശ്രീജ (40)യ്ക്കാണ് വെട്ടേറ്റത്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ, ന്യൂസ് ടെണ്‍ഓണ്‍ലൈന്‍ ചീഫ് റിപ്പോര്‍ട്ടറും ,മംഗളംകുമരകം ലേഖകനുമായ അനീഷിനെയാണ് ആക്രമിച്ചത്. നിങ്ങള്‍ സാക്ഷി, ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് സുധാകരന്‍; ‘പരാതിക്കാരന്‍ രാപ്പകല്‍ മദ്യപാനി’ ഞായറാഴ്ച രാത്രി 9 ന് വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം.കഴിഞ്ഞ […]

5 July 2021 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരണാനന്തരം കര്‍മ്മത്തെ ചൊല്ലി തര്‍ക്കം; സി ഐ യുടെ ഭാര്യയ്ക്ക് വെട്ടേറ്റു
X

മരണാനന്തര ചടങ്ങുകള്‍ക്കിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ് എച്ച് ഒ യുടെ ഭാര്യയ്ക്ക് വെട്ടേറ്റു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനേയും ആക്രമിച്ചു. കാസര്‍കോഡ് കോസ്റ്റല്‍ എസ് എച്ച് ഒ എം ജെ അരുണിന്റെ ഭാര്യ ശ്രീജ (40)യ്ക്കാണ് വെട്ടേറ്റത്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ, ന്യൂസ് ടെണ്‍ഓണ്‍ലൈന്‍ ചീഫ് റിപ്പോര്‍ട്ടറും ,മംഗളംകുമരകം ലേഖകനുമായ അനീഷിനെയാണ് ആക്രമിച്ചത്.

നിങ്ങള്‍ സാക്ഷി, ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് സുധാകരന്‍; ‘പരാതിക്കാരന്‍ രാപ്പകല്‍ മദ്യപാനി’

ഞായറാഴ്ച രാത്രി 9 ന് വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം.കഴിഞ്ഞ ദിവസം ശ്രീജയുടെ അമ്മാവന്‍ ചെമ്മനത്തുകര സ്വദേശി മരണപ്പെട്ടിരുന്നു. ഞായറാഴ്ച അതിന്റെ 41 ചരമദിനമായിരുന്നു. ഇതിനോടനുബന്ധിച്ച് വീട്ടില്‍ കര്‍മ്മങ്ങള്‍നടത്തിയിരുന്നു. എന്നാല്‍ ഇത്തരം കര്‍മ്മങ്ങള്‍ നടത്തണ്ടായെന്ന് ചില ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇത് സംബന്ധിച്ച് തര്‍ക്കം സംഘര്‍ഷ ത്തിലാകുകയും, തടസം പിടിക്കുവാനെത്തിയ ശ്രീജയുടെ തലയ്ക്ക് വെട്ടേക്കുകയും ചെയ്തു.

മുകേഷിന്റെ സിനിമകളുടെ ആരാധകന്‍; സിനിമാ നടനല്ലേ സഹായിക്കുമെന്ന് കരുതിയെന്ന് വിഷ്ണു

ഉടന്‍ തന്നെ ഇവരെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ രക്ഷപെട്ട വാഹനം സമീപത്തെ മറ്റൊരു വീട്ടുമുറ്റത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ഇതിന്റെ ചിത്രം പകര്‍ത്തുന്നതിനിടയില്‍, പ്രതികളിലൊരാള്‍ അനീഷിനെ മര്‍ദ്ദിച്ച ശേഷം രക്ഷപെടുകയായിരുന്നു. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും വൈക്കം ഡിവൈഎസ്പി എ ജെ തോമസ് പറഞ്ഞു

Next Story

Popular Stories