പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചവരുടെ മേലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി സ്റ്റാലിന്‍ സർക്കാർ
പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കേന്ദ്ര സർക്കാർ പാസാക്കിയ ജനവിരുദ്ധ നിയമങ്ങളില്‍ ശബ്ദമുയർത്തിയവർക്കെതിരെ മുന്‍ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികള്‍ എല്ലാം പരിശോധിക്കാനൊരുങ്ങുകയാണ് സ്റ്റാലിന്‍ സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ നിയമ വകുപ്പിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിർദ്ദേശം നല്‍കിയെന്നാണ് റിപ്പോർട്ട്. അക്രമാസക്തമല്ലാത്ത സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സ്റ്റാലിന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തുടർ നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്. ALSO […]
25 Jun 2021 9:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കേന്ദ്ര സർക്കാർ പാസാക്കിയ ജനവിരുദ്ധ നിയമങ്ങളില്‍ ശബ്ദമുയർത്തിയവർക്കെതിരെ മുന്‍ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികള്‍ എല്ലാം പരിശോധിക്കാനൊരുങ്ങുകയാണ് സ്റ്റാലിന്‍ സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ നിയമ വകുപ്പിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിർദ്ദേശം നല്‍കിയെന്നാണ് റിപ്പോർട്ട്.
അക്രമാസക്തമല്ലാത്ത സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സ്റ്റാലിന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തുടർ നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.
ALSO READ: ഐഷയെ പൂട്ടാന്‍ പൊലീസ് നീക്കം; പ്രകോപിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശം
പൗരത്വ നിയമം, കാര്‍ഷിക നിയമം, ന്യൂട്രിനോ പ്രൊജക്ട്, കൂടംകുളം ആണവനിലയം, ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേ എന്നിവയില്ർ പ്രതിഷേധിച്ചതിന് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടവരെ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ 22,000 ആളുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന വ്യവസായങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെയ്യാറില്‍ 12,000 പേര്‍ക്കും ടിന്‍ഡിവനത്ത് 10,000 പേര്‍ക്കും തൊഴില്‍ നല്‍കുന്ന വ്യവസായ കേന്ദ്രങ്ങളാണ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ‘ജോസഫൈന്റെ പതനത്തില്‍ നിന്ന് പിണറായി വിജയന്‍ പാഠമുള്‍ക്കൊള്ളണം’; രാജി അഭിനന്ദനീയമെന്ന് സുധാകരന്‍
- TAGS:
- CAA
- m k stalin
- Tamil Nadu