വിഷുവിന് കാണാം; ദി പ്രീസ്റ്റ് ആമസോണിൽ

മമ്മൂട്ടി നായകനായി എത്തിയ ചിത്രം ദി പ്രീസ്റ്റ് ആമസോൺ പ്രൈമിലേക്ക്. ചിത്രം ഏപ്രിൽ 14 വിഷു ദിനത്തിലാണ് പ്രീമിയർ ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് ദി പ്രീസ്റ്റ്.

നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ പാരസൈക്കോളജിസ്റ്റായ ഫാ ബെനഡിക്റ്റ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഫാ ബെനഡിക്റ്റിന്റെ മുന്നിലേക്ക് എത്തുന്ന ഒരു കേസും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.

കേരളത്തില്‍ സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. കൊവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനം അനുവദിച്ചിരുന്നത്. അതിനാല്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. ഫിലിം ചേമ്പര്‍ ചര്‍ച്ചകള്‍ നടത്തിയിങ്കെലും മാര്‍ച്ച് ആദ്യവാരം തന്നെ സര്‍ക്കാര്‍ സെക്കന്റ് ഷോക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാറുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിക്കുന്നത്.

രണ്ട് തവണയാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവെച്ചിരുന്നത്. ഫെബ്രുവരി 4ല്‍ നിന്ന് മാര്‍ച്ച് 4ലേക്ക് മാറ്റിയ ചിത്രം സെക്കന്റ് ഷോയുടെ കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് വീണ്ടും റിലീസ് മാറ്റുകയായിരുന്നു.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Covid 19 updates

Latest News