Top

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ’ റിലീസ് മാറ്റി

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ’ റിലീസ് മാറ്റി. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തീയറ്ററുകള്‍ 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിലീസ് തീയതി നീട്ടുന്നത്. ഫബ്രുവരി നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നിരുന്നത്. നിലവിലെ കൊവിഡ് സാഹചര്യത്താലാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നത്. സെക്കന്‍ഡ് ഷോ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ കളക്ഷനെ ബാധിക്കും. ഇതിനാലാണ് സിനിമാ റിലീസുകള്‍ അനിശ്ചിതത്വത്തില്‍ ആവുന്നത്. പ്രീസ്റ്റിന് പുറമെ […]

30 Jan 2021 6:21 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ’ റിലീസ് മാറ്റി
X

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ’ റിലീസ് മാറ്റി. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തീയറ്ററുകള്‍ 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിലീസ് തീയതി നീട്ടുന്നത്. ഫബ്രുവരി നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നിരുന്നത്.

നിലവിലെ കൊവിഡ് സാഹചര്യത്താലാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നത്. സെക്കന്‍ഡ് ഷോ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ കളക്ഷനെ ബാധിക്കും. ഇതിനാലാണ് സിനിമാ റിലീസുകള്‍ അനിശ്ചിതത്വത്തില്‍ ആവുന്നത്.

പ്രീസ്റ്റിന് പുറമെ മറ്റ് ചിത്രങ്ങളുടെയും റിലീസ് തീയതിയും മാറും. നിര്‍മ്മാതാക്കളാണ് റിലീസ് തീയതി മാറ്റി വെക്കുന്നത്. റിലീസ് മാറ്റുന്നതായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംഘടന അറിയിച്ചു. എന്നാല്‍ നിലവില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പല സിനിമകളുടെയും റിലീസുകള്‍ മാറും. പല നിര്‍മാതാക്കളും സമീപിച്ചു കഴിഞ്ഞെന്നും സംഘടന അറിയിച്ചു.

പ്രീസ്റ്റിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോസഫീന്‍ ടി ചാക്കോയാണ്.

ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രീസ്റ്റിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നസ്രേത്തിന് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബേബി നിയ ചാര്‍ളി, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്നാണ്.

രാഹുല്‍ രാജന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഛോട്ടാ മുംബൈ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമ സംഗീത മേഖലയിലേക്ക് എത്തിയ രാഹുല്‍ രാജ് എസ്ര, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ ചിത്രങ്ങള്‍ക്കായും സംഗീതം ഒരുക്കിയിട്ടുണ്ട്. രാഹുല്‍ മമ്മൂട്ടിക്കായി സംഗീതം ഒരുക്കുന്ന ഏഴാമത്തെ ചിത്രമാണ് ദി പ്രീസ്റ്റ്. മുന്‍പ് ഫയര്‍മാന്‍, കസബ, വൈറ്റ് എന്നീ ചിത്രങ്ങള്‍ക്കായാണ് രാഹുല്‍ സംഗീതം ഒരുക്കിയത്. ബി കെ ഹരിനാരായണന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്.

Next Story