Top

‘കത്ത് ഞങ്ങളുടേതല്ല, ആരോ വ്യാജ ഒപ്പിട്ട് നല്‍കി’; ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ തന്നെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍

ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസിക്ക് കത്ത് അയച്ചത് തങ്ങള്‍ അല്ലെന്ന് പ്രാദേശി കോണ്‍ഗ്രസ് നേതൃത്വം. വാര്‍ത്തകളുമായി യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിക്കോ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കോ മണ്ഡലം കമ്മിറ്റികള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് ആരോപിച്ച് നേതാക്കള്‍ പ്രസ്താവനയിറക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫിനേയും കോണ്‍ഗ്രസിനേയും പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന രൂപത്തില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ യോഗ തീരുമാനമെന്ന നിലയില്‍ വ്യാജ ഒപ്പിട്ട് മേല്‍ കമ്മിറ്റികള്‍ക്ക് […]

5 March 2021 9:27 AM GMT
വി.എസ് ഹൈദരലി

‘കത്ത് ഞങ്ങളുടേതല്ല, ആരോ വ്യാജ ഒപ്പിട്ട് നല്‍കി’; ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ തന്നെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍
X

ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസിക്ക് കത്ത് അയച്ചത് തങ്ങള്‍ അല്ലെന്ന് പ്രാദേശി കോണ്‍ഗ്രസ് നേതൃത്വം. വാര്‍ത്തകളുമായി യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിക്കോ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കോ മണ്ഡലം കമ്മിറ്റികള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് ആരോപിച്ച് നേതാക്കള്‍ പ്രസ്താവനയിറക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫിനേയും കോണ്‍ഗ്രസിനേയും പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന രൂപത്തില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ യോഗ തീരുമാനമെന്ന നിലയില്‍ വ്യാജ ഒപ്പിട്ട് മേല്‍ കമ്മിറ്റികള്‍ക്ക് നല്‍കുകയും പ്രസ്തുത പരാതി വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്‍കിയവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും ശ്രീ ധര്‍മ്മജനിലൂടെ ബാലുശ്ശേരിയില്‍ യുഡിഎഫിന് ജയിച്ച് കയറാനാകുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്.

ബാലുശ്ശേരി കോണ്‍ഗ്രസ്

കെപിസിസി നിര്‍വ്വാഹക സമിതിയംഗങ്ങളായ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, കെ എം ഉമ്മര്‍ എന്നിവരും അത്തോളി, ഉള്ളിയേരി, നടുവണ്ണൂര്‍, കോട്ടൂര്‍, കൂരാച്ചുണ്ട്, പനങ്ങാട്, ഉണ്ണികുളം, ബാലുശ്ശേരി, കായണ്ണ എന്നിവിടങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരുമാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.

ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് ക്ഷീണം ചെയ്യുമെന്നും നടിയെ ആക്രമിച്ച വിഷയം ചര്‍ച്ചയാകുമെന്നും ചൂണ്ടിക്കാട്ടുന്ന കത്ത് പുറത്ത് വന്നത് വിവാദമായിരുന്നു. കത്തിനെ തള്ളി ധര്‍മ്മജന്‍ തന്നെ രംഗത്തെത്തി. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി മോഹികള്‍ ഉണ്ടാക്കുന്ന കുത്തിത്തിരുപ്പാണിതെന്നും നേതാക്കളാരും കത്ത് അയച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന

ബാലുശ്ശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ആകാന്‍ സാധ്യതയുള്ള ശ്രീ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിക്കോ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കോ മണ്ഡലം കമ്മിറ്റികള്‍ക്കോ യാതൊരു ബന്ധവുമില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. എന്നാല്‍ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികല്‍ക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും ശ്രീ ധര്‍മ്മജനിലൂടെ ബാലുശ്ശേരിയില്‍ യുഡിഎഫിന് ജയിച്ച് കയറാനാകുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്.

യുഡിഎഫിനേയും കോണ്‍ഗ്രസിനേയും പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന രൂപത്തില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ യോഗ തീരുമാനമെന്ന നിലയില്‍ വ്യാജ ഒപ്പിട്ട് മേല്‍ കമ്മിറ്റികള്‍ക്ക് നല്‍കുകയും പ്രസ്തുത പരാതി വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്‍കിയവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

Next Story