Top

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചർച്ചചെയ്യാന്‍ ചേർന്ന കെപിസിസിയുടെ അവലോകന യോഗത്തിൽ നിന്നും ജോസഫ് വിഭാഗം വിട്ടുനിന്നു. ജില്ലയിലെ തോൽവിക്കു കാരണം ജോസ് കെ മാണിയെ ഒപ്പം നിർത്താത്തതാണെന്ന കോൺഗ്രസ് നേതാക്കളുടെ വിമർശനത്തില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്കരിച്ചത്. യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പി ജെ ജോസഫിൻ്റെ അനുവാദത്തോടെയാണ് പ്രതിഷേധം അറിയിച്ചതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. ജില്ലയിലെ തോൽവിക്കു കാരണം ജോസ് കെ […]

27 July 2021 2:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’
X

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചർച്ചചെയ്യാന്‍ ചേർന്ന കെപിസിസിയുടെ അവലോകന യോഗത്തിൽ നിന്നും ജോസഫ് വിഭാഗം വിട്ടുനിന്നു. ജില്ലയിലെ തോൽവിക്കു കാരണം ജോസ് കെ മാണിയെ ഒപ്പം നിർത്താത്തതാണെന്ന കോൺഗ്രസ് നേതാക്കളുടെ വിമർശനത്തില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്കരിച്ചത്.

യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പി ജെ ജോസഫിൻ്റെ അനുവാദത്തോടെയാണ് പ്രതിഷേധം അറിയിച്ചതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

ജില്ലയിലെ തോൽവിക്കു കാരണം ജോസ് കെ മാണി യുഡിഎഫ് വിട്ടതാണെന്ന തരത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ വിമർശനമാണ് ജോസഫ് ഗ്രൂപ്പിന് ചൊടിപ്പിച്ചത് .നിയമ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പഠിക്കുന്ന കെപിസിസി സംഘത്തിന് മുൻപിലായിരുന്നു കോൺഗ്രസ് നേതാക്കൾ ആരോപണം . ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിൻ്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

അതേസമയം, വിഷയം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ യുഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചു. ജോസഫ് വിഭാഗത്തിന് മൂന്നു സീറ്റ് നൽകിയിതിലും രൂക്ഷ വിമർശനമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്. അതേ സമയം ജില്ലയിൽ പരാജയപ്പെട്ട മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും തങ്ങളുടെ ഭാഗം കെപിസിസി അന്വേഷണ സംഘത്തിന് മുന്നിൽ വിശദീകരിച്ചു.

Also Read: ഐഎന്‍എല്‍ തമ്മിലടിയില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി; മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിന് മന്ത്രിസ്ഥാനം തിരിച്ചെടുക്കാനും സാധ്യത

Popular

    Next Story