Top

ദി ഇന്റേൺ ബോളിവുഡ് റീമേക്ക്; ദീപിക നായിക; ഋഷി കപൂറിന് പകരം ബച്ചൻ

അന്തരിച്ച നടൻ ഋഷി കപൂർ ആയിരുന്നു ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്താലാണ് വേഷം അമിതാഭ് ബച്ചനിലേക്ക് എത്തിയത്.

5 April 2021 9:19 PM GMT
ഫിൽമി റിപ്പോർട്ടർ

ദി ഇന്റേൺ ബോളിവുഡ് റീമേക്ക്; ദീപിക നായിക; ഋഷി കപൂറിന് പകരം ബച്ചൻ
X

ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ദി ഇന്റേൺ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ദീപിക തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ വിശേഷം പങ്കുവെച്ചത്. ദീപിക ചിത്രത്തിനെ സഹ നിർമ്മാതാവ് കൂടെയാണ്.

എന്റെ ഈ സഹപ്രവർത്തകനൊപ്പം വീണ്ടും ഒന്നിക്കുന്നത് ഒരു ബഹുമതിയായി കാണുന്നു.

ദീപിക പദുകോണ്‍

ട്വിറ്ററിലൂടെ അമിതാഭ് ബച്ചനും ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചിട്ടുണ്ട്. ‘ ഒരിക്കൽ കൂടെ. ദി ഇന്റേണിന്റെ ഇന്ത്യൻ അഡാപ്റ്റേഷൻ’, ബച്ചൻ കുറിച്ചു.

കഴിഞ്ഞ വർഷമായിരുന്നു ദി ഇന്റേൺ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. റോബര്‍ട്ട് ഡിനേറോയും ആന്‍ ഹാത്ത് വേയും കേന്ദ്ര കഥാപത്രങ്ങളായ 2015ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ‘ദി ഇന്റേണ്‍’. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയും അവരുടെ ഇന്റേണായി വരുന്ന മധ്യവയസ്കനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആന്‍ ഹാത്ത് വേ അവതരിപ്പിച്ച കഥാപാത്രത്തെ ദീപിക അവതരിപ്പിക്കുമ്പോൾ റോബര്‍ട്ട് ഡിനേറോയുടെ വേഷത്തിലാകും ബച്ചൻ അഭിനയിക്കുക. അന്തരിച്ച നടൻ ഋഷി കപൂർ ആയിരുന്നു ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്താലാണ് വേഷം അമിതാഭ് ബച്ചനിലേക്ക് എത്തിയത്.

ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചനും ദീപിക പദുകോണും ഒന്നിച്ച് അഭിനയിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ പിക്കുവില ഇരുവരും പിതാവും പുത്രിയുമായി അഭിനയിച്ചു. ചിത്രത്തിലെ പ്രകടനത്തിന് ബച്ചന് ആ വർഷത്തെ ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു.

Next Story

Popular Stories