Top

എംഎസ് ധോണി മുതല്‍ ദില്‍ ബേച്ചാര വരെ; സുശാന്തിന്റെ മികച്ച നാല് ചിത്രങ്ങള്‍

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണം സിനിമ ലോകത്തെ ഞെട്ടിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിലായിരുന്നെങ്കിലും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സുശാന്ത് നല്‍കിയിരുന്നു. കായ് പോ ചെയിലൂടെ സിനിമയിലേക്ക് കടന്ന് വന്നെങ്കിലും 2016 മുതലാണ് സുശാന്തിന്റെ അഭിനയ ജീവതത്തിലെ മികച്ച സിനിമകള്‍ക്ക് തുടക്കം കുറിക്കുന്നത്. അഭിനയത്തിന്റെ താരപദവിയിലേക്കുള്ള യാത്രക്കിടയില്‍ സുശാന്ത് നമ്മെ വിട്ട് പോയെങ്കിലും ഇന്നും അദ്ദേഹത്തെ ഓര്‍ക്കാന്‍ ഈ നാല് സിനിമകള്‍ ധാരാളമാണ്. ഈ ഓര്‍മ്മ […]

14 Jun 2021 2:49 AM GMT
ഫിൽമി റിപ്പോർട്ടർ

എംഎസ് ധോണി മുതല്‍ ദില്‍ ബേച്ചാര വരെ; സുശാന്തിന്റെ മികച്ച നാല് ചിത്രങ്ങള്‍
X

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണം സിനിമ ലോകത്തെ ഞെട്ടിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിലായിരുന്നെങ്കിലും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സുശാന്ത് നല്‍കിയിരുന്നു. കായ് പോ ചെയിലൂടെ സിനിമയിലേക്ക് കടന്ന് വന്നെങ്കിലും 2016 മുതലാണ് സുശാന്തിന്റെ അഭിനയ ജീവതത്തിലെ മികച്ച സിനിമകള്‍ക്ക് തുടക്കം കുറിക്കുന്നത്.

അഭിനയത്തിന്റെ താരപദവിയിലേക്കുള്ള യാത്രക്കിടയില്‍ സുശാന്ത് നമ്മെ വിട്ട് പോയെങ്കിലും ഇന്നും അദ്ദേഹത്തെ ഓര്‍ക്കാന്‍ ഈ നാല് സിനിമകള്‍ ധാരാളമാണ്. ഈ ഓര്‍മ്മ ദിവസത്തില്‍ സുശാന്തിന്റെ മികച്ച നാല് ചിത്രങ്ങളേതൊക്കെയെന്ന് പരിചയപ്പെടാം.

എം എസ് ധോണി (2016): മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിങ്ങ് ധോണിയുടെ ജീവിത കഥയാണ് എം എസ് ധോണി എന്ന ചിത്രം. ചിത്രത്തില്‍ ധോണിയായണ് സുശാന്ത് വേഷമിട്ടിരിക്കുന്നത്. ആദ്യ ദിവസം രാജ്യമൊട്ടാകെ 3500 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം 213 മില്യണ്‍ രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. സുശാന്തിന്റെ അഭിനയ ജീവിതത്തിലെ ഉയര്‍ന്ന ആദ്യ ദിന കളക്ക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു എം എസ് ധോണി. ചിത്രത്തിന് മികച്ച നിരൂപണ പ്രശംസയും ലഭിച്ചിരുന്നു. നീരജ് പാണ്ഡേയാണ് ചിത്രത്തിന്റെ സംവിധായകന്‍.

കേദാര്‍നാഥ് (2018): അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രം കേദാര്‍നാഥ് ആസ്പദമാക്കിയാണ് ഒരുക്കിയത്. രണ്ട് മതസ്തരായ വ്യക്തികളുടെ പ്രണയ കഥ പറയുന്ന ചിത്രമാണ് കേദാര്‍നാഥ്. ചിത്രത്തില്‍ സാറാ അലി ഖാനായിരുന്നു സുശാന്തിന്റെ നായിക. സുശാന്ത് ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രണയ കഥയായിരുന്നു ചിത്രം പറഞ്ഞത്. സുശാന്തിന്റെ പ്രകടനത്തിന് മികച്ച നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ഛിഛോരേ(2019): നിതേഷ് തിവാരി സംവിധാനം ചെയ്ത ഛിഛോരെ ഈ വര്‍ഷത്തെ ദേശിയ പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. നിരൂപകരില്‍ നിന്നും സിനിമയ്ക്ക് മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും സുശാന്തിന്റെ മരണ ശേഷം ഛിഛോരയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു. 2020 ഫെബ്രുവരിയില്‍ നടന്ന ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ ചിത്രത്തിന് മികച്ച നടന് ഉള്‍പ്പടെയുള്ള നോമിനേഷനുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുരസ്‌കാരം ലഭിച്ചില്ല. സുശാന്തിന്റെ മരണ ശേഷം പുരസ്‌കാരം നല്‍കാത്തതില്‍ ബോളിവുഡിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ദില്‍ ബേച്ചാര(2020): ജോണ്‍ ഗ്രീനിന്റെ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദില്‍ ബേച്ചാര. സുശാന്ത് സിങ്ങിന്റെ ജീവിതത്തിലെ അവസാന ചിത്രമായിരുന്നു ഇത്. അദ്ദേഹത്തിന് മരണ ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ജൂലൈ 24ന് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രത്തിന് 24 മണിക്കൂറിനുള്ളില്‍ 95 മില്യണ്‍ കാഴ്ച്ചക്കാരെയാണ് ലഭിച്ചത്. സുശാന്തിന്റെ അവസാന ചിത്രം എന്നതിന് പുറമെ 2020ലെ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്ത ചിത്രം, സ്മാര്‍ട്ട് ഫോണില്‍ ഏറ്റവും കൂടുല്‍ ആളുകള്‍ കണ്ട ചിത്രം എന്നീ പ്രത്യേകതളും ദില്‍ ബേച്ചാരയ്ക്കുണ്ട്. കൂടാതെ 2020ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്ത ചിത്രം കൂടിയായിരുന്നു ദില്‍ ബേച്ചാര.

2020 ജൂണ്‍ 14നാണ് സുഷാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഷാന്തിന്റെ മരണ വാര്‍ത്ത ബോളിവുഡിലെ നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിഹരിക്കണമെന്ന വലിയ ചര്‍ച്ചയ്ക്ക് കൂടി സുശാന്തിന്റെ മരണം തുടക്കം കുറിച്ചിരുന്നു.

ഏക്ത കപൂറിന്റെ ‘പവിത്ര റിഷ്ത’ എന്ന ടി വി സീരിയലിലൂടെയാണ് സുഷാന്ത് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് ‘കായ്‌പോചെ’ എന്ന ചിത്രത്തിലൂടെയാണ്. സുഷാന്ത് ഒരു നടന്‍ മാത്രമായിട്ടല്ല മലയാളിക്ക് പരിചിതം. പ്രളയക്കെടുതിയില്‍ തളര്‍ന്ന കേരളക്കരയ്ക്ക് ഒരു കോടി രൂപ സുഷാന്ത് സംഭാവനയായി നല്‍കിയിരുന്നു. താരത്തിളക്കത്തില്‍ അഭിരമിച്ച വ്യക്തിയായിരുന്നില്ല സുഷാന്ത്, മാനുഷിക മൂല്യങ്ങള്‍ക്കും കരുതലിനും ഏറെ പ്രാധാന്യം നല്‍കിയ താരമായിരുന്നു.

Next Story

Popular Stories