Top

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍പ്രഖ്യാപനങ്ങള്‍; ‘കാര്യമായ പരിഗണന’

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍പ്രഖ്യപനവുമായി കേന്ദ്രബജറ്റ്. കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വന്‍പ്രഖ്യാപനം. ദേശീയ പാതാ വികസനത്തിന് കേരളത്തിന് 65000 കോടിയും പശ്ചിമബംഗാളിന് 95000 കോടി രൂപയും പ്രഖ്യാപിച്ചു. കേരളത്തിലെ 1100 കിലോമീറ്റര്‍ ദേശീയ പാതക്കാണ് 65000 കോടിരൂപ പ്രഖ്യാപിച്ചത്. മധുര-കൊല്ലം ഉള്‍പ്പെടുന്ന തമിഴ്‌നാട് ദേശീയ പാതാ വികസനത്തിന് 1.03 ലക്ഷം കോടി പ്രഖ്യാപിച്ചു. മുംബൈ-കന്യാകുമാരി ദേശീയ പാതക്ക് 600 കോടി രൂപ പ്രഖ്യാപിച്ചു. രാജ്യത്തെ മെട്രോകള്‍ക്കും […]

1 Feb 2021 12:58 AM GMT

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍പ്രഖ്യാപനങ്ങള്‍; ‘കാര്യമായ പരിഗണന’
X

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍പ്രഖ്യപനവുമായി കേന്ദ്രബജറ്റ്. കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വന്‍പ്രഖ്യാപനം.

ദേശീയ പാതാ വികസനത്തിന് കേരളത്തിന് 65000 കോടിയും പശ്ചിമബംഗാളിന് 95000 കോടി രൂപയും പ്രഖ്യാപിച്ചു. കേരളത്തിലെ 1100 കിലോമീറ്റര്‍ ദേശീയ പാതക്കാണ് 65000 കോടിരൂപ പ്രഖ്യാപിച്ചത്.

മധുര-കൊല്ലം ഉള്‍പ്പെടുന്ന തമിഴ്‌നാട് ദേശീയ പാതാ വികസനത്തിന് 1.03 ലക്ഷം കോടി പ്രഖ്യാപിച്ചു. മുംബൈ-കന്യാകുമാരി ദേശീയ പാതക്ക് 600 കോടി രൂപ പ്രഖ്യാപിച്ചു.

രാജ്യത്തെ മെട്രോകള്‍ക്കും പരിഗണന നല്‍കിയുള്ള പ്രഖ്യാപനത്തില്‍ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1957 കോടി രൂപ പ്രഖ്യാപിച്ചു. 11.5 കിലോമീറ്റര്‍ കൂടി മെട്രോ നീട്ടും.
കേരളത്തില്‍ റോഡ്, മെട്രോ വികസനത്തിനായി മുന്‍ഗണന നല്‍കിയുള്ള പ്രഖ്യാപനമാണ് കേന്ദ്രത്തിന്റേത്. ചെന്നൈ മെട്രോക്ക് 63000 കോടി പ്രഖ്യാപിച്ചു.

കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് വലിയ കാര്യം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് നേരത്തെ ധനമന്ത്രി തോമസ് ഐസക് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. അത്തരമൊരു സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു വിശദീകരണം. എന്നാല്‍ കേരളത്തിനേയും പശ്ചിമബംഗാളിനേയും അടക്കം പരിഗണിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.

ഇതിനകം അടിസ്ഥാനസൗകര്യവികസനത്തിലും ആരോഗ്യമേഖലയുടെ സമ്പൂര്‍ണ്ണവികസനത്തിലും ഊന്നിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ആരോഗ്യമേഖലയുടെ സാമ്പത്തിക വികസനത്തിനായി 64,180 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് വാക്സിനായി മാത്രം 35,000 രൂപ വകമാറ്റിയതായി മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ കൊവിഡ് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് വിപ്ലവം സൃഷ്ടിച്ചുവെന്ന് ധനമന്ത്രി വിലയിരുത്തി. 2.87 ലക്ഷം കോടിരൂപ ജലജീവന്‍ മിഷനായി മാറ്റിവെച്ചതായും നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി.ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.

Next Story