Top

തമിഴ് നടൻ തവസി അന്തരിച്ചു: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു

തമിഴ് സിനിമാതാരം തവസി(60) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചിക്തിസയ്ക്കു പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ള തവസിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കണ്ടാൽ തിരിച്ചറിയുവാൻ സാധിക്കാത്ത വിധം വളരെ അവശനായിരുന്നു അദ്ദേഹം.

23 Nov 2020 10:43 AM GMT
ഫിൽമി റിപ്പോർട്ടർ

തമിഴ് നടൻ തവസി അന്തരിച്ചു: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു
X

തമിഴ് സിനിമാതാരം തവസി(60) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചിക്തിസയ്ക്കു പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ള തവസിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കണ്ടാൽ തിരിച്ചറിയുവാൻ സാധിക്കാത്ത വിധം വളരെ അവശനായിരുന്നു അദ്ദേഹം.

തവസിയുടെ ദുരവസ്ഥയുടെ വാർത്തകൾ പ്രചരിച്ചതോടെ തിരുപ്പറൻകുൻട്രം എംഎൽഎയായ ഡോ. പി ശരവണൻ അദ്ദേഹത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്തിരുന്നു. നടൻ വിജയ് സേതുപതിയും ശിവകാർത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.

‘ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാൻ കരുതിയതേയില്ല. ഇപ്പോൾ എനിക്ക് നന്നായി സംസാരിക്കാൻ പോലുമാകുന്നില്ല. എന്‍റെ കൂടെ അഭിനയിച്ചിരുന്ന അഭിനേതാക്കളോടാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്നെ സഹായിക്കണം. എനിക്കിനിയും അഭിനയിക്കണം’ ഇപ്രകാരമായിരുന്നു സഹായം അഭ്യർഥിച്ചുകൊണ്ടുള്ള വീഡിയോയിൽ തവസി പറഞ്ഞത്. കോമഡി നെഗറ്റീവ് റോളുകളിലാണ് തവാസി സിനിമയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്.

Next Story