Top

‘തലശേരിയിലെ ബിജെപി വോട്ടുകള്‍ എനിക്ക് തന്നെ’; നേതാക്കളുമായി സംസാരിക്കുമെന്ന് സിഒടി നസീര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയിലെ ബിജെപി വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് സിഒടി നസീര്‍. മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ അവരുടെ വോട്ട് തനിക്ക് കിട്ടുമെന്നും തുടര്‍നടപടികള്‍ ബിജെപി നേതാക്കളുമായി സംസാരിച്ച് കൈക്കൊള്ളുമെന്നും നസീര്‍ പറഞ്ഞു. താന്‍ ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അവരുടെ വോട്ട് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും നസീര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് നസീര്‍ മത്സരിക്കുന്നത്. സമാധാനപരമായ രാഷ്ട്രീയ സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താന്‍ മത്സരിക്കുന്നതെന്നാണ് നസീര്‍ […]

29 March 2021 5:05 AM GMT

‘തലശേരിയിലെ ബിജെപി വോട്ടുകള്‍ എനിക്ക് തന്നെ’; നേതാക്കളുമായി സംസാരിക്കുമെന്ന് സിഒടി നസീര്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയിലെ ബിജെപി വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് സിഒടി നസീര്‍. മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ അവരുടെ വോട്ട് തനിക്ക് കിട്ടുമെന്നും തുടര്‍നടപടികള്‍ ബിജെപി നേതാക്കളുമായി സംസാരിച്ച് കൈക്കൊള്ളുമെന്നും നസീര്‍ പറഞ്ഞു. താന്‍ ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അവരുടെ വോട്ട് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും നസീര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് നസീര്‍ മത്സരിക്കുന്നത്. സമാധാനപരമായ രാഷ്ട്രീയ സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താന്‍ മത്സരിക്കുന്നതെന്നാണ് നസീര്‍ പറഞ്ഞത്. തലശേരി നഗരസഭാ മുന്‍ കൗണ്‍സിലറായിരുന്ന നസീര്‍ സിപിഐഎമ്മില്‍ നിന്നും അകന്നതിന് പിന്നാലെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി പി ജയരാജനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനുമായിരുന്നു മറ്റു സ്ഥാനാര്‍ത്ഥികള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ സിഒടി നസീറിനെതിരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഷംസീര്‍ എംഎല്‍എയുടെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തനിക്കെതിരെ നടന്ന ആക്രമത്തിനെതിരെ സിഒടി നസീര്‍ ഇത്തവണ ഷംസീറിനെതിരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് തലശേരി നഗരത്തില്‍ വ്യപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് സുരേഷ് പറഞ്ഞത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായമെങ്കില്‍ കൃത്യമായി പറയാം, ഗുരുവായൂരില്‍ ലീഗിന്റെ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ ഈ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയും രംഗത്തെത്തി.

”കോലിബി എന്ന അവിശുദ്ധ സഖ്യത്തില്‍ രണ്ട് കൂട്ടരും തയ്യാറാണെന്ന് മത്രമല്ല, ആ സന്ദേശം പല രീതിയില്‍ അണികള്‍ക്ക് നല്‍കുകയാണ്. ഏറ്റവും ഒടുവില്‍ ബിജെപിയുടെ കേരളത്തിലെ പ്രമുഖനായ നേതാവ്, ഇപ്പോള്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയുമാണ്. ഇന്നലെ പറഞ്ഞത് ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണം. തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്. യുഡിഎഫിന്റെ വിജയത്തിന് വേണ്ടി ബിജെപിക്ക് സ്ഥാനാര്‍ത്ഥി തന്നെ വേണ്ട എന്ന കണക്കാക്കിയ മൂന്നു മണ്ഡലങ്ങളില്‍ രണ്ട് മണ്ഡലങ്ങളാണിത്. അതില്‍ രണ്ടിനെകുറിച്ചാണ് ഇപ്പോള്‍ പരസ്യമായി പറഞ്ഞിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം എന്നാണ് പറഞ്ഞത്. ഇതൊരു നാക്ക് പിഴയല്ല. ഇരുത്തം വന്ന രാഷ്ട്രീയക്കാരമല്ലായെന്ന എല്ലാവര്‍ക്കും എന്നറിയാം. എന്നാല്‍ ബിജെപിയുടെ പ്രധാനിയാണ്. എങ്ങനെയാണ് അവര്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. പരസ്യമായി ഇത്തരം കാര്യങ്ങള്‍ വിളിച്ച്് പറയാന്‍ മറ്റ് നേതാക്കള്‍ തയ്യാറായെന്ന് വരില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ രീതി വച്ച് അത്രത്തോളം ജാഗ്രത പാലിക്കാന്‍ കഴിഞ്ഞില്ല. ഉള്ള ഒരു കാര്യം തുറന്ന് പറഞ്ഞു.”

Next Story