Top

ദളപതി 65ന് തുടക്കമായി; പൂജ വിശേഷങ്ങളുമായി സൺ പിക്ചേഴ്സ്

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൂജ വിജയ്ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ദളപതി 65.

31 March 2021 2:18 AM GMT
ഫിൽമി റിപ്പോർട്ടർ

ദളപതി 65ന് തുടക്കമായി; പൂജ വിശേഷങ്ങളുമായി സൺ പിക്ചേഴ്സ്
X

മാസ്റ്ററിന് ശേഷം വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ദളപതി 65’ന് തുടക്കമായി. ചിത്രത്തിന്റെ പൂജ ചെന്നൈയിലെ സൺ ടിവി സ്റ്റുഡിയോയിൽ വെച്ച് നടന്നു. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് പൂജ വിശേഷങ്ങൾ പങ്കുവെച്ചത്.

ദളപതി 65ന്റെ ചിത്രീകരണം ഏപ്രിൽ ആദ്യവാരം തുടങ്ങും. സ്റ്റുഡിയോയിലെ രംഗങ്ങൾ ആയിരിക്കും ഏപ്രിലിൽ ചിത്രീകരിക്കുക. അതിനു ശേഷം തുടർ ഭാഗങ്ങൾ മെയ് മാസം ചിത്രീകരിക്കും. ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനായി സംഘം യൂറോപ്പിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൂജ വിജയ്ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ദളപതി 65. ചിത്രത്തിൽ വിജയ് വ്യത്യസ്തമായ ലുക്കിൽ ആയിരിക്കുമെന്നും പറയപ്പെടുന്നു. കോലമാവ്‌ കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം. മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.

Next Story