കൊടകര കേസ്; കേരള ചരിത്രത്തില്‍ ലാന്‍ഡ് മാര്‍ക്ക് കേസെന്ന് ടിജി മോഹന്‍ദാസ്
കൊടകര കേസ് കേരള ചരിത്രത്തിലെ ലാന്‍ഡ് മാര്‍ക്ക് കേസാണെന്ന് ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലാണ് ടിജി മോഹന്‍ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിന് സുരേന്ദ്രന് പോകുന്നതാണ് നല്ലതെന്നും മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ”കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് പോകുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അതോടെ ഈ ചര്‍ച്ചകള്‍ അവസാനിക്കും. അന്ന് പോകാതിരിക്കാനും ഓപ്ഷനുണ്ട്. ഹാജരാകാന്‍ മറ്റൊരു തീയതി അദ്ദേഹത്തിന് ചോദിക്കാം. ബുധനോ, വ്യാഴമോ. പോയാല്‍ വിഷയം അവിടെ അവസാനിക്കും. എന്നോട് അഭിപ്രായം […]
2 July 2021 11:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കേസ് കേരള ചരിത്രത്തിലെ ലാന്‍ഡ് മാര്‍ക്ക് കേസാണെന്ന് ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലാണ് ടിജി മോഹന്‍ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിന് സുരേന്ദ്രന് പോകുന്നതാണ് നല്ലതെന്നും മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ”കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് പോകുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അതോടെ ഈ ചര്‍ച്ചകള്‍ അവസാനിക്കും. അന്ന് പോകാതിരിക്കാനും ഓപ്ഷനുണ്ട്. ഹാജരാകാന്‍ മറ്റൊരു തീയതി അദ്ദേഹത്തിന് ചോദിക്കാം. ബുധനോ, വ്യാഴമോ. പോയാല്‍ വിഷയം അവിടെ അവസാനിക്കും. എന്നോട് അഭിപ്രായം ചോദിച്ചാല്‍ തീര്‍ത്തിട്ട് വരൂയെന്നാണ് ഞാന്‍ വ്യക്തിപരമായി പറഞ്ഞുകൊടുക്കുക. ആവശ്യമെങ്കില്‍ ഫൈറ്റ് ചെയ്യാനുള്ള മാര്‍ഗങ്ങളും പറഞ്ഞുകൊടുക്കും.”
ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രന് രാജി വയ്ക്കണോ വേണ്ടെയോ എന്ന ചോദ്യത്തിന് ടിജി മോഹന്‍ദാസ് നല്കിയ മറുപടി ഇങ്ങനെ. ”ഇത്തരം കാര്യങ്ങളില്‍ ധാര്‍മികത തീരുമാനിക്കുന്നത് ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ആണ്. കഴിഞ്ഞ പിണറായി വിജയന് സര്‍ക്കാരിലെ മന്ത്രിമാരെല്ലാം ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വച്ചവരാണ്. ആ ന്യായം നോക്കി കഴിഞ്ഞാല്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്ത കുറ്റത്തിന് പിണറായി വിജയനും രാജി വയ്ക്കേണ്ടതായിരുന്നു. പക്ഷെ പിണറായി വിജയന് ആ ധാര്‍മികത കാണിച്ചില്ല. രാഷ്ട്രീയപരമായി തീരുമാനമെടുക്കേണ്ടത് കൃത്യമായ സമയത്തായിരിക്കണം. അതുകൊണ്ടാണ് രാഷ്ട്രീയപരമായി തീരുമാനമെടുക്കാന്‍ ആള്ക്കാര് അറച്ചുനില്‍ക്കുന്നത്. ചിലപ്പോള്‍ കുറച്ച് കൂടി സമയമെടുക്കാം. അല്ലെങ്കില്‍ സുരേന്ദ്രന് തന്നെ തുടരാമെന്നത് തീരുമാനമായിരിക്കാം. ശരിക്കും കൊടകര കേസില്‍ സുരേന്ദ്രനെ വിളിപ്പിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല. പ്രതികളാണ് സുരേന്ദ്രനെ വിളിച്ചതെങ്കില്‍ ശരി. ഇവിടെ ധര്‍മരാജനാണ് സുരേന്ദ്രനെ വിളിച്ചത്.”
അതേസമയം, കൊടകര കള്ളപ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ബിജെപി പ്രസ്താവനയില്‍ അറിയിച്ചു. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് സര്‍ക്കാര്‍ ചെയ്തത്. ജനപിന്തുണയും ശക്തമായ സംഘടനയുടെ പിന്‍ബലവുമുള്ള കരുത്തനായ അമരക്കാരനാണ് സുരേന്ദ്രനെന്നും ഈ പോരാട്ടത്തില്‍ സുരേന്ദ്രന് ഒരിക്കലും തോല്ക്കാന് പാടില്ലെന്നും ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി.
ബിജെപി പ്രസ്താവന പ്രസക്തഭാഗം: സിപിഎമ്മും അവരുടെ സര്‍ക്കാരും ബിജെപി അദ്ധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിന് മുമ്പ് ശബരിമല പ്രക്ഷോഭകാലത്താണ് ഇത്തരത്തിലുള്ള ഒരു വേട്ട സുരേന്ദ്രനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിയത്. അന്ന് എല്ലാ ബിജെപി നേതാക്കളെയും വേട്ടയാടിയ പിണറായി സര്‍ക്കാര്‍ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടു കൂടിയാണന്ന് വ്യക്തം. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് മാര്‍കിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്. 250 ഓളം കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ഇരുമുടിക്കെട്ടുമായി ജയിലിലേക്ക് പോവുന്ന സുരേന്ദ്രന്റെ ചിത്രം ലക്ഷക്കണക്കിന് വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി. അന്നത്തെ വേട്ടയാടലിന് സമാനമായാണ് പിണറായി വീണ്ടും സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുന്നത്. കൊടകര കവര്‍ച്ചാക്കേസില്‍ അദ്ദേഹത്തെ കുടുക്കാന്‍ ആവുന്നത്ര ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ മകനെ പോലും അതിലേക്ക് വലിച്ചിഴച്ചു. മാദ്ധ്യമങ്ങളും സുരേന്ദ്രനെ വളഞ്ഞിട്ടാക്രമിക്കാന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. പൊലീസ് നല്കിയ വ്യാജവാര്‍ത്തകള്‍ മാത്രം ബ്രേക്കിംഗായി നല്കി അവര്‍ അന്തി ചര്‍ച്ചയില്‍ അദ്ദേഹത്തെ വിചാരണ ചെയ്തു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിറഞ്ഞുനില്ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു തെളിവിന്റെയും പിന്തുണയില്ലാതെ ക്രൂശിച്ചു. എന്നിട്ട് അവസാനം തലങ്ങും വിലങ്ങും അന്വേഷിച്ച പൊലീസ് ഇരുട്ടില്‍ തപ്പിയപ്പോള്‍ കൊടകരയിലെ പണം ധര്‍മ്മരാജന്റെ തന്നെയായിരുന്നെന്ന് ഉള്‍പേജില്‍ ഒരു കോളം വാര്‍ത്ത കൊടുത്ത് തലയൂരി. കൊടകര നനഞ്ഞ പടക്കമായതോടെ മഞ്ചേശ്വരത്തെ സുന്ദരയുടെ പിന്നാലെയായി പൊലീസും മാദ്ധ്യമങ്ങളും. എകെജി സെന്ററില്‍ നിന്നും തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ഒരു ചാനല്‍ റിപ്പോര്‍ട്ട് സുന്ദരയുടെ അടുത്ത് പോവുന്നു. തനിക്ക് ബിജെപി 2.5 ലക്ഷം കൈക്കൂലി തന്നതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്ന് അദ്ദേഹത്തെ കൊണ്ടു പറയിപ്പിക്കുന്നു. പിറ്റേന്ന് തന്നെ സുരേന്ദ്രന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുന്നു. കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കുന്ന സുന്ദരയുടെ പേരില്‍ കേസെടുക്കാതെ കൈക്കൂലി നല്‍കിയതിന് ഒരു തെളിവുമില്ലാത്ത സുരേന്ദ്രന്റെ പേരില്‍ കേസെടുക്കുന്നു. അതും തന്നെ ആരു തട്ടികൊണ്ടു പോയിട്ടില്ലെന്ന് സുന്ദര പോലും പറഞ്ഞിട്ടും പൊലീസ് ചേര്‍ത്ത വകുപ്പില്‍ തട്ടികൊണ്ടു പോകലും അന്യായമായി തടവില്‍ വെക്കലും ചേര്‍ക്കുന്നു. ശബരിമല സമരത്തിന്റെ കേസിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഒരു സ്ത്രീയെ തേങ്ങ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പിന്നീട് നിരവധി കള്ളക്കേസുകള്‍ ചാര്‍ത്തി അദ്ദേഹത്തെ ദിവസങ്ങളോളം ജയിലിലടച്ച് പീഡിപ്പിച്ചു. ഇപ്പോള്‍ ആ കേസുകളുടെ അവസ്ഥ എന്താണ്? ഒന്നിലും സുരേന്ദ്രനെതിരെ തെളിവുകളില്ലെന്ന് പൊലീസ് തന്നെ സമ്മതിച്ചു. വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ നിലപാടെടുത്ത സുരേന്ദ്രനുള്ള മറുപടി പിന്നീട് വേറെ രീതിയില്‍ കൊടുത്തോളാം എന്ന് ഒരു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആ മറുപടിയാണ് ഇപ്പോള്‍ കൊടകര കവര്‍ച്ചാ കേസിലൂടെയും മഞ്ചേശ്വരത്തെ സുന്ദരയെ ഉപയോഗിച്ച് നടത്തുന്ന പൊറാട്ട് നാടകത്തിലൂടെയും സര്‍ക്കാര്‍ നല്‍കുന്നത്. ബിജെപി അദ്ധ്യക്ഷനെ തകര്‍ക്കാന്‍ വര്‍ഷങ്ങളുടെ സമരപോരാട്ട ചരിത്രമുള്ള ആദിവാസി നേതാവ് സികെ ജാനുവിനെ പോലും സിപിഎം അപമാനിക്കുകയാണ്. അതിനും മാദ്ധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നത് ഈ മേഖലയില്‍ സിപിഎം ഫ്രാക്ഷന് എത്രത്തോളം ശക്തമാണെന്നതിന്റെ ഉദാഹരണമാണ്.
കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും പതറാതെ പാര്‍ട്ടിയെ നയിച്ച അദ്ദേഹം സ്വര്‍ണ്ണക്കടത്ത്,ഡോളര്‍ക്കടത്ത്, വടക്കാഞ്ചേരി ലൈഫ്മിഷന് തട്ടിപ്പ് തുടങ്ങി പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ മുന്നില്‍ നിന്നും പോരാടി യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായി മാറി. തങ്ങള്‍ക്ക് മെരുങ്ങാത്ത സുരേന്ദ്രനെ തകര്‍ക്കുക എന്നതാണ് മാര്‍കിസ്റ്റു ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാല്‍ കാറും കോളും കണ്ടാല്‍ വിറക്കുന്ന കപ്പിത്താനല്ല കെ.സുരേന്ദ്രന്. ജനപിന്തുണയും ശക്തമായ സംഘടനയുടെ പിന്‍ബലവുമുള്ള കരുത്തനായ അമരക്കാരനാണ് അയാള്‍. ഈ പോരാട്ടത്തില്‍ സുരേന്ദ്രന് ഒരിക്കലും തോല്ക്കാന് പാടില്ല. സുരേന്ദ്രന് തോറ്റാല്‍ തോല്‍ക്കുന്നത് ജനാധിപത്യവും അഭിപ്രായ സ്വാതന്ത്രവുമായിരിക്കും. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള പിണറായിയുടെ ഏകാധിപത്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ന് കേരളത്തില്‍ സുരേന്ദ്രനും ബിജെപിക്കും മാത്രമേ സാധിക്കുകയുള്ളൂ.