Top

അന്ന് ലോകം ജയിച്ച പോരാളികളില്‍ ഒരാള്‍, ഇന്ന് അറിയപ്പെടുന്ന മരപ്പണിക്കാരന്‍; എല്ലാം വയറ്റിപ്പിഴപ്പിന് വേണ്ടിയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം -(വീഡിയോ)

ലോകകപ്പ് ക്രിക്കറ്റ് ജയിച്ച ടീമില്‍ അംഗമായിരുന്നയാള്‍ ഇപ്പോള്‍ മരപ്പണി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നുവെന്നു പറഞ്ഞാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു അദ്ഭുത വാര്‍ത്തയാകും. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങള്‍ പണത്തിനും പ്രശസ്തിക്കും നടുവില്‍ തിളങ്ങി നില്‍ക്കുന്നവരാണല്ലോ. ക്രിക്കറ്റില്‍ നിന്നു വിരമിച്ചാല്‍ പോലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് കമന്റേറ്റര്‍മാരായും മറ്റും ടെലിവിഷന്‍ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ ഇതു കഥ ഓസ്‌ട്രേലിയയില്‍ നിന്നാണ്. 2015-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പ് ജയിച്ചത് മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമാണ്. […]

31 May 2021 6:11 AM GMT
Syam Saseendran

അന്ന് ലോകം ജയിച്ച പോരാളികളില്‍ ഒരാള്‍, ഇന്ന് അറിയപ്പെടുന്ന മരപ്പണിക്കാരന്‍; എല്ലാം വയറ്റിപ്പിഴപ്പിന് വേണ്ടിയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം -(വീഡിയോ)
X

ലോകകപ്പ് ക്രിക്കറ്റ് ജയിച്ച ടീമില്‍ അംഗമായിരുന്നയാള്‍ ഇപ്പോള്‍ മരപ്പണി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നുവെന്നു പറഞ്ഞാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു അദ്ഭുത വാര്‍ത്തയാകും. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങള്‍ പണത്തിനും പ്രശസ്തിക്കും നടുവില്‍ തിളങ്ങി നില്‍ക്കുന്നവരാണല്ലോ.

ക്രിക്കറ്റില്‍ നിന്നു വിരമിച്ചാല്‍ പോലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് കമന്റേറ്റര്‍മാരായും മറ്റും ടെലിവിഷന്‍ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ ഇതു കഥ ഓസ്‌ട്രേലിയയില്‍ നിന്നാണ്. 2015-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പ് ജയിച്ചത് മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമാണ്.

ഫൈനലില്‍ സഹ ആതിഥേയരായിരുന്ന ന്യൂസിലന്‍ഡിനെയാണ് അവര്‍ തോല്‍പിച്ചത്. ജയത്തോടെ ഹാട്രിക് കിരീടനേട്ടവും അവര്‍ക്കു സ്വന്തമായി. അന്ന് ഓസീസ് ടീമിലുണ്ടായിരുന്ന സേവ്യര്‍ ഡോഹര്‍ട്ടിയാണ് ഈ കഥയിലെ നായകന്‍.

ഓസ്‌ട്രേലിയയ്ക്കായി നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 11 ട്വന്റി 20 മത്സരങ്ങളും കളിച്ച സ്പിന്നറാണ് ഡോഹര്‍ട്ടി. ആ ലോകകപ്പ് ആയിരുന്നു താരത്തിന്റെ കരിയറിന്റെ അവസാനവും. അതിനു ശേഷം ഡോഹര്‍ട്ടി ഓസീസിന്റെ ജഴ്‌സിയണിഞ്ഞിട്ടില്ല.

ക്രിക്കറ്റില്‍ നിന്ന് 33-ാം വയസില്‍ വിരമിച്ച ഡോഹര്‍ട്ടി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ അല്‍പസ്വല്‍പം തിരക്കുള്ള ഒരു മരപ്പണിക്കാരനാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷ(എ.സി.എ)നാണ് ഈ മുന്‍ ലോകചാമ്പ്യനായ താരത്തിന്റെ ഇപ്പോഴത്തെ വിവരങ്ങള്‍ പുറത്തുവിട്ടത്.

എ.സി.എ. പങ്കുവച്ച വീഡിയോയി താന്‍ എങ്ങനെ ഈ മേഖലയിലേക്ക് എത്തിയെന്നു ഡോഹര്‍ട്ടി പറയുന്നു. ”ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം എന്തു ചെയ്യണമെന്ന് ഒരു രൂപവുമിില്ലായിരുന്നു. നിത്യചെല്ലവിന് പണം വേണമായിരുന്നു. വലിയ സമ്പാദ്യങ്ങളൊന്നുമില്ല. പല പണികളും ചെയ്തു. ക്രിക്കറ്റ്ുമായി ബന്ധപ്പെട്ടവയും അല്ലാത്തവയും. ഒടുവില്‍ എന്റെ വഴി ഞാന്‍ കണ്ടെത്തി”- ഡോഹര്‍ട്ടി പറഞ്ഞു.

സാമ്പത്തിക സ്ഥിതി മോശമായപ്പോള്‍ എ.സി.എ. നല്‍കിയ സഹായത്തിലൂടെയാണ് ഡോഹര്‍ട്ടി മരപ്പണി പഠിച്ചെടുത്തതും ഇപ്പോള്‍ അപ്രന്റീസ് ആയി ജോലി നോക്കുന്നത്. ”ഇന്ന ജോലി മാത്രമേ ചെയ്യൂ എന്നൊന്നും വിചാരിച്ചിട്ടു കാര്യമില്ലെന്നാണ് ഡോഹര്‍ട്ടിയുടെ പക്ഷം.

ഇപ്പോഴത്തെ ജീവിതനിലവാരത്തിലും ജോലിയിലും താന്‍ ഏറെ സന്തുഷ്ടനാണെന്നും മനസിനിണങ്ങിയ ജോലി ചെയ്യാന്‍ കഴിയുന്നതാണ് ഭാഗ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories