‘ദി ലോസ്റ്റ് വേൾഡ് ഓഫ് മോംമ്സ് ‘, യുണീസെഫിന്റെ അംഗീകാരം നേടാനൊരുങ്ങി പത്ത് വയസുകാരൻ എറിക്ക്

കൊല്ലം: പ്രകൃതിയെ കൊല്ലുന്ന മനുഷ്യന് താക്കിത് നൽകി രാജ്യാന്തര ശ്രദ്ധ നേടുകയാണ് പത്ത് വയസുകാരൻ എറിക്ക്. ‘ദി ലോസ്റ്റ് വേൾഡ് ഓഫ് മോംമ്സ് ‘ എന്ന പേരിൽ ഒരു പുസ്തകം രചിച്ചാണ് എറിക്ക് ശ്രദ്ധേയനാകുന്നത്. പ്രകൃതിയുടെ നിലവിളി വൈകാരികമായി ഉൾക്കൊള്ളിച്ചിരിക്കുകയാണ് എറിക്ക് ഈ പുസ്തകത്തിലൂടെ.

ഇതുവരെ നേരിടേണ്ടി വന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാത്ത മനുഷ്യർക്കായി ഈ പത്തുവയസ്സുകാരൻ എഴുതിയ പുസ്തകമാണ് വായനക്കാർക്കിടയിൽ ഇന്ന് ചർച്ച. പ്രകൃതിയോടുള്ള മനുഷ്യൻ്റെ കാഴ്ചപ്പാടിൽ മാറ്റം വന്നാലെ ഇവിടെ പച്ചപ്പ് ഉണ്ടാകുകയുള്ളു എന്നും തുടർച്ചയായി ഉണ്ടാകുന്ന പ്രളയങ്ങൾ കണ്ടിട്ടും മനസ്സിലാക്കാത്ത മനുഷ്യർ ദിനവും ഭൂമിക്ക് ചരമം ഒരുക്കുകയാണ് എന്നുമാണ് എറിക്ക് തന്റെ വരികളിലൂടെ പറയുന്നത്. നഷ്ടമായ ഭൂപ്രകൃതിയെ തിരികെ കൊണ്ട് വരാൻ ചില ആശയങ്ങളും പുസ്തകത്തിലൂടെ എറിക്ക് മുന്നോട്ട് വയ്ക്കുന്നു.

നാഷണൽ പബ്ലിക്ക് സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് എറിക്ക്. ലോക് ഡൗൺ സമയത്ത് പ്രകൃതിയെ കുറിച്ച് വായിച്ചറിഞ്ഞതാണ് പുസ്തകരചനക്ക് കാരണമായതെന്ന് എറിക്കിൻ്റെ രക്ഷിതാക്കളായ ഡോക്ടർ മോഹൻലാൽ, ദേവീ എന്നിവർ പറയുന്നു. എറിക്കിൻ്റെ ദി ലോസ്റ്റ് വേൾഡ് ഓഫ് മോംമ്സ് എന്ന പുസ്തകത്തിന് യുണീസെഫിന്റെ അംഗീകാരം നേടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Latest News