Top

ആ മെസേജ് അബദ്ധമായിപ്പോയോ? ഡിലീറ്റ് ചെയ്യാൻ വാട്സ് ആപ്പ് ഒരാഴ്ച സമയം തരും

25 Nov 2021 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ മെസേജ് അബദ്ധമായിപ്പോയോ? ഡിലീറ്റ് ചെയ്യാൻ വാട്സ് ആപ്പ് ഒരാഴ്ച സമയം തരും
X

‌‌വാ‌ട്സ്ആപ്പിൽ അയച്ച സന്ദേശം സ്വീകർത്താവിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷന്റെ സമയ പരിധി കൂട്ടാൻ ആലോചന. ഡിലീറ്റ് ചെയ്യാനുള്ള സമയം ഏഴ് ദിവസവും എട്ട് മിനുട്ടും ആയി വർധിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. നിലവിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ 1 മണിക്കൂർ, 8 മിനു‌ട്ട്, 16 സെക്കന്റുകൾ ആണ് വാട്സ് ആപ്പ് അനുവദിക്കുന്നത്. ഈ സമയ പരിധി കൂട്ടാനാണ് വാട്സ്ആപ്പ് ശ്രമം.

ആദ്യ ഘട്ടത്തിലിത് ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നും ആരംഭിക്കുകയും പിന്നീട് ഐഒഎസിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. അതേസമയം സമയപരിധി കൂ‌ട്ടുന്നത് സംബന്ധിച്ചുള്ള ആദ്യഘട്ട ചർച്ചകളാണ് നിലവിൽ ന‌ടക്കുന്നത്. അതിനാൽ ഒരാഴ്ച സമയ പരിധി എന്നത് മാറിയേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനൊപ്പം ശബ്ദസന്ദേശത്തിന്റെ വേ​ഗത കൂട്ടുന്നതും വാ‌ട്സ്ആപ്പിന്റെ പരിഗണനയിലുണ്ട്.


Next Story

Popular Stories