മെസേജ് യുവര്‍സെല്‍ഫ്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
നിങ്ങളുടെ നമ്പറിലേക്ക് നിങ്ങള്‍ക്ക് തന്നെ സന്ദേശമയക്കാനുളള സംവിധാനമാണ് ഇതിലൂടെ ലഭിക്കുന്നത്
30 Nov 2022 2:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാട്സ്ആപ്പില്‍ ഇനി പുതിയ ഫീച്ചര്‍. മെസ്സേജ് യുവര്‍സെല്‍ഫ് എന്ന ഫീച്ചറാണ് പുതിയതായി വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ നമ്പറിലേക്ക് നിങ്ങള്‍ക്ക് തന്നെ സന്ദേശമയക്കാനുളള സംവിധാനമാണ് ഇതിലൂടെ ലഭിക്കുന്നത്.
ചാറ്റിങ്ങിനും കോളിങ്ങിനും പുറമേ നിരവധി കാര്യങ്ങള്‍ക്കായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മള്. ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു അപ്ലിക്കേഷനായി മാറിയിരിക്കുകയാണ് ഇപ്പോള്‍ വാട്സ്ആപ്പ്. കണക്കുകള്‍, പ്രധാനപ്പെട്ട കുറിപ്പുകള്‍, അത്യാവശ്യം വാങ്ങാനുള്ള സാധനങ്ങള്‍, വീഡിയോ ചിത്രങ്ങള്‍ ഇങ്ങനെ പലതും സൂക്ഷിക്കാനായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്.
ഇതിനായി പ്രത്യക ഗ്രൂപ്പുകള്‍ നിര്‍മ്മിക്കാറാണ് വാട്സ്ആപ്പ് യൂസര്‍മാരുടെ പതിവ്. ഗ്രൂപ്പ് നിര്‍മ്മിച്ചതിന് ശേഷം അവരെ റിമൂവ് ചെയ്ത് കുറിപ്പുകള്‍ സൂക്ഷിക്കുന്നതാണ് പതിവ്. ഇനി ആ വളഞ്ഞ വഴിക്ക് പകരം മെസ്സേജ് യുവര്‍സെല്‍ഫ് എന്ന പുതിയ സംവിധാനം ഉപയോഗിക്കാം. നേരത്തെ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമായിട്ടായിരുന്നു ഈ ഫീച്ചര്‍. എന്നാല്‍ അപ്ഡേറ്റിലൂടെ എല്ലാവര്ക്കും ഉപയോ ഗിക്കാവുന്നതാണ്.
വാട്സ്ആപ്പ് തുറന്നാല്‍ ഏറ്റവും താഴെ വലതുവശത്തായി ന്യൂ ചാറ്റ് ഓപ്ഷന് തെരഞ്ഞെടുത്താല്‍ കോണ്ടാക്ട് ലിസ്റ്റ് കാണാം. ലിസ്റ്റിന്റെ ഏറ്റവും മുകളിലായി 'Me (you)' എന്ന പേരില്‍ ഒരു ചാറ്റ് കാണാന്‍ സാധിക്കും. അതിന് താഴെയായി മെസ്സേജ് യുവര്‍സെല്‍ഫ് എന്ന ഓപ്ഷന് കാണാം. അതില്‍ ക്ലിക് ചെയ്താല്‍ നിങ്ങള്‍ക്ക് തന്നെ സന്ദേശമയച്ച് തുടങ്ങാന്‍ സാധിക്കും.
STORY HIGHLIGHTS: whatsapp new feature message yourself