കച്ചവടം കുറവ്; കുത്തനെ വിലകുറച്ച് ജിയോഫോണ്‍ നെക്സ്റ്റ്
29 Jun 2022 8:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജിയോയുടെ പുതിയ ഹാന്‍ഡ്സെറ്റ് ജിയോഫോണ്‍ നെക്സ്റ്റ് വിപണിയില്‍ വേണ്ടത്ര തരംഗമാകാത്തതിനെ തുടര്‍ന്ന് വില കുറച്ചു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ജിയോഫോണ്‍ നെക്സ്റ്റ് പുറത്തിറക്കിയത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് കരുതിയ ഈ ഹാന്‍ഡ്സെറ്റ് നിരവധി ഉപയോക്താക്കളെയാണ് നിരാശരാക്കിയത്. പ്രീപെയ്ഡ് ആനുകൂല്യങ്ങളോടൊപ്പം ജിയോ നല്കുന്ന ഇഎംഐ പ്ലാനുകള്‍ പ്രകാരം ഹാന്‍ഡ്സെറ്റിന്റെ വില 14,000 രൂപ വരെ എത്തിയിരുന്നു.
ജിയോഫോണ്‍ നെക്സ്റ്റ് നിലവില്‍ ആമസോണ്‍ ഇന്ത്യയില്‍ 4,599 രൂപയ്ക്ക് ലഭിക്കും. അതേസമയം ഫോണ്‍ നേരത്തേ 6,499 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്സ്ചേഞ്ച് ഓഫറിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ്സെറ്റ് 4,499 രൂപയ്ക്ക് മാത്രമേ ലഭിക്കൂ എന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആമസോണ്‍ ഇന്ത്യയില്‍ ജിയോഫോണ്‍ നെക്സ്റ്റ് ഡിസ്കൗണ്ടില്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പഴയ ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യേണ്ടതില്ല.
ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 3500 എംഎഎച്ച് ആണ് ബാറ്ററി. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി പിന്നില്‍ 13 എംപി ക്യാമറയും മുന്‍വശത്ത് 8 എംപി ക്യാമറയും ഉണ്ട്.
Story highlight: Trade is low Steeply cheaper Geophone Next