Top

നിശ്ചലമായി ജിയോ നെറ്റ് വർക്കും; രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പരാതി

സംഭവത്തിൽ കമ്പനി ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

6 Oct 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിശ്ചലമായി ജിയോ നെറ്റ് വർക്കും; രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പരാതി
X

റിലയൻസ് ജിയോയുടെ നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്ന് പരക്കെ പരാതി. കഴിഞ്ഞ രണ്ടു മണിക്കൂറോളമായി നോ സർവീസ് എന്നാണ് ജിയോ സിം​ എന്നാണ് തങ്ങൾക്ക് കാണിക്കുന്നതെന്ന് കാട്ടി നിരവധി പേരാണ് ട്വിറ്ററിലൂടെ രം​ഗത്തു വന്നിരിക്കുന്നത്. ജിയോ ബ്രോഡ് ബ്രാന്റ് കണക്ഷനും നിലച്ചതായി പലരും പരാതിപ്പെട്ടു. അതേസമയം ചിലർക്ക് നെറ്റ് വർക്ക് പ്രശ്നങ്ങളില്ല. മധ്യപ്രദേശ്, ഛത്തിസ്ഖണ്ഡ്, മുംബൈ, ഡൽഹി, ബാം​ഗ്ലൂർ എന്നിവടങ്ങളിലെ ജിയോ ഉപയോക്താക്കൾക്കാണ് പ്രശ്നം നേരിടുന്നത്.

നെറ്റ് വർക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൗൺഡിറ്റക്ടേഴ്സിൽ 4000 ത്തോളം ജിയോ ഉപയോക്താക്കളാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ 40 ശതമാനം പേർക്കും നോ സി​ഗ്നൽ എന്നാണ് കാണിക്കുന്നത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റ​ഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഏഴ് മണിക്കൂറോളം നിശ്ചലമായതിനു പിന്നാലെയാണ് ജിയോയ്ക്കും നെറ്റ് വർക്ക് പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജിയോ കസ്റ്റമർ കെയർ‌ സർവീസിലും പരാതികൾ നിറയുകയാണ്. ട്വിറ്ററിൽ ജിയോഡൗൺ എന്ന ഹാഷ്ടാ​ഗ് പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കമ്പനി ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

ഒക്ടോബർ നാലിന് രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് വിവിധ രാജ്യങ്ങളില്‍ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനരഹിതമായത്. ഫേസ്ബുക്ക് തുറക്കുമ്പോള്‍ 'Sorry, something went wrong. We're working on it and we'll get it fixed as soon as we can.' എന്ന സന്ദേശമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തനരഹിതമായപ്പോഴും ഉപഭോക്താക്കള്‍ കൂട്ടത്തോടെ ട്വിറ്ററിലാണ് ഓടിയെത്തിയത്.




Next Story

Popular Stories