Top

ക്വിക് മോഡ് സേവനങ്ങള്‍ ഒരുക്കി സ്മാര്‍ട്ടാകാന്‍ ഫ്ളിപ്ക്കാര്‍ട്ടും

45 മിനുറ്റില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യുന്ന പദ്ധതിയാണ് ഫ്ളിപ്ക്കാര്‍ട്ട് ഒരുക്കുന്നത്.

18 Feb 2022 4:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്വിക് മോഡ് സേവനങ്ങള്‍ ഒരുക്കി സ്മാര്‍ട്ടാകാന്‍ ഫ്ളിപ്ക്കാര്‍ട്ടും
X

ഇന്ത്യയിലെ ഇ- കൊമേഴ്‌സ് രംഗത്ത് പിടിച്ചു നിൽക്കാനുള്ള എല്ലാ വഴികളും പയറ്റാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഫ്ളിപ്ക്കാര്‍ട്ട്. പുത്തന്‍ ആശയങ്ങളും സംവിധാനങ്ങളും എല്ലാ ഇ - കൊമേഴ്‌സ് സ്ഥാപനങ്ങളും ആവിഷ്‌കരിച്ചു കൊണ്ടിരിക്കുമ്പോളാണ് ക്വിക്ക് ഡെലിവറി സര്‍വീസുമായി ഫ്ളിപ്ക്കാര്‍ട്ടും മുന്നോട്ട് വരുന്നത്. ആമസോണും ജിയോമാര്‍ട്ടുമെല്ലാം അവരുടെ കുതിപ്പ് തുടരുമ്പോള്‍ ഉപഭോക്താകളെ ആകര്‍ഷിക്കാന്‍ 45 മിനുറ്റില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യാനുള്ള പദ്ധതിയുമായാണ് ഫ്ളിപ്ക്കാര്‍ട്ട് ഒരുങ്ങുന്നത്.

നിലവില്‍ ബാംഗളൂരുവില്‍ മാത്രമാണ് സേവനം കമ്പനി ലഭ്യമാക്കിയിട്ടുള്ളത്. ഇന്‍സ്റ്റാമാര്‍ട്ടും ഡണ്‍സോയുമെല്ലാം 15-20 മിനുറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും ഇത് അനുയോജ്യമല്ലെന്ന നിരീക്ഷണം മുന്‍ നിര്‍ത്തിയാണ് ഫ്ളിപ്ക്കാര്‍ട്ടിന്റെ പുത്തന്‍ പരീക്ഷണം. തങ്ങളുടെ ഉപഭോക്താകള്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നചതെന്ന് ഫ്ളിപ്ക്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

നിലവില്‍ 90 മിനിറ്റില്‍ ഡെലിവറി സേവനങ്ങള്‍ കമ്പനി രാജ്യത്തെ 14 നഗരങ്ങളില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

രണ്ട് വര്‍ഷം മുമ്പാണ് കമ്പനി 'ഫ്ളിപ്ക്കാര്‍ട്ട് ക്വിക് ' സേവനം രാജ്യത്ത് അവതരിപ്പിച്ചത്. 2000 ഉത്പന്നങ്ങളായിരുന്നു കമ്പനി ആദ്യ ഘട്ടത്തില്‍ ഉപഭോക്താകള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്. ഇനി ഏത് സമയത്തും ഉപഭോക്താകള്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ എത്തിച്ചു നല്‍കല്‍ രാവിലെ ആറ് മുതല്‍ 12 വരെ മാത്രമായിരിക്കും. 29 രൂപയാണ് ഈ സേവനത്തിനായി കമ്പനി നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ നിരക്ക്. പിന്‍കോഡിന് പകരം ലാറ്റിറ്റിയൂഡ്, ലോഞ്ചിറ്റിയൂഡ് സംവിധാനമാണ് ഡെലിവറിക്കായി കമ്പനി പുതിയ പദ്ധതിയില്‍ ഉപയോഗിക്കുന്നത്. ഇതിനെല്ലാം കൂടെ കിരാന സ്റ്റോറുകളെ ഒപ്പം കൂട്ടുക എന്ന ജിയോയുടെയും ആമസോണിന്റെയും തന്ത്രവും കമ്പനി പയറ്റുന്നുണ്ട്.

STORY HIGHLIGHTS: Flipkart to get smart by preparing quick mode services

Next Story